ആപ്പ്ജില്ല

ഡീ വില്ലിയേഴ‍്‍സിന് പരമ്പര നഷ‍്‍ടമാവും: ആരാധകർക്ക് നിരാശ

ട്വൻറി20യിൽ ടീമിൻെറ ഏറ്റവും പ്രധാന പ്രതീക്ഷ ഡീ വില്ലിയേഴ‍്‍‍സ് ആയിരുന്നു

TNN 19 Feb 2018, 12:51 pm
ജോഹന്നാസ് ബെർഗ്: നിലവിലുള്ള ദക്ഷിണാഫ്രിക്കൻ ടീമിലെ ഏറ്റവും പരിചയ സമ്പത്തുള്ള താരങ്ങളിൽ ഒരാളാണ് എബി ഡീ വില്ലിയേഴ‍്‍‍സ്. പരിമിത ഓവ‍ർ ക്രിക്കറ്റിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാൾ. പരിക്ക് കാരണം ഇന്ത്യക്കെതിരായ പരമ്പരയിലെ ഏകദിന മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു.
Samayam Malayalam injured ab de villiers ruled out of t20 series
ഡീ വില്ലിയേഴ‍്‍സിന് പരമ്പര നഷ‍്‍ടമാവും: ആരാധകർക്ക് നിരാശ


ട്വൻറി20യിൽ ടീമിൻെറ ഏറ്റവും പ്രധാന പ്രതീക്ഷ ഡീ വില്ലിയേഴ‍്‍‍സ് ആയിരുന്നു. എന്നാൽ ജോഹന്നാസ് ബെർഗിൽ ആദ്യ ട്വൻി20ക്ക് തൊട്ട് മുമ്പ് ആതിഥേയരെ തേടിയെത്തിയത് നിരാശാജനകമായ വാ‍ർത്തയായിരുന്നു. പരിക്ക് കാരണം ഡീ വില്ലിയേഴ‍്‍സ് പരമ്പരയിൽ കളിക്കില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു. ആരാധകരെ ഇത് നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കൻ നിരയിലെ പ്രധാന ബാറ്റ്സ്മാൻെറ അഭാവം ഇന്ത്യൻ ആരാധകരെയും തെല്ല് നിരാശപ്പെടുത്തുന്നുണ്ട്. ആറാം ഏകദിനത്തിൽ ഇടത് കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുമ്പായി ഡീ വില്ലിയേഴ‍്‍‍സ് തിരിച്ചെത്തുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്