ആപ്പ്ജില്ല

അഫ്ഗാനെതിരായ ടെസ്റ്റ്: സാഹ കളിക്കില്ലെന്ന് സൂചന

സാഹ കളിക്കുന്നില്ലെങ്കിൽ പകരം പാർഥിവ് പട്ടേലോ ദിനേഷ് കാർത്തികോ ടീമിൽ ഇടം പിടിക്കാനാണ് സാധ്യത

Samayam Malayalam 29 May 2018, 3:51 pm
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ കളിക്കില്ലെന്ന് സൂചന. സൺ റൈസേഴ്സ് ഹൈദരാബാദ് താരമായ സാഹയ്ക്ക് എെപിഎല്ലിനിടെ തള്ളവിരലിന് പരിക്കേറ്റിരുന്നു.
Samayam Malayalam Kolkata:Sunrisers Hyderabad Wriddhiman Saha plays a shot during IPL 2018,Qualif...
Sunrisers Hyderabad' Wriddhiman Saha plays a shot during IPL 2018,Qualifier-2 match against Kolkata Knight Riders at Eden Garden in Kolkata on Friday.Photo/Swapan Mahapatra


കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പ്ലേ ഓഫ് മത്സരത്തിലാണ് സാഹയ്ക്ക് പരിക്കേറ്റത്. പരിക്ക് ഇപ്പോഴും ഭേദമായിട്ടില്ല. ബിസിസിഎെ മെഡിക്കൽ ടീം വിശദമായ പരിശോധന നടത്തിയതിന് മാത്രമേ സാഹ കളിക്കുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ.

ജൂൺ 14നാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് മത്സരം നടക്കുന്നത്. സാഹ കളിക്കുന്നില്ലെങ്കിൽ പകരം പാർഥിവ് പട്ടേലോ ദിനേഷ് കാർത്തികോ ടീമിൽ ഇടം പിടിക്കാനാണ് സാധ്യത.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്