ആപ്പ്ജില്ല

​മുഹമ്മദ് ഷമിയുടെ എെപിഎൽ ഭാവി പ്രതിസന്ധിയിൽ

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി എെപിഎല്ലിൻെറ 11ാം സീസണിൽ കളിക്കുമോയെന്ന കാര്യം സംശയത്തിൽ

TNN 10 Mar 2018, 3:03 pm
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി എെപിഎല്ലിൻെറ 11ാം സീസണിൽ കളിക്കുമോയെന്ന കാര്യം സംശയത്തിൽ. താരത്തിനെതിരെ ഭാര്യ ഹസിൻ ജഹാൻ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിച്ച് വരികയാണ് ഡൽഹി ഡെയർ ഡെവിൾസ് ടീം. എെപിഎല്ലിൽ ഡെയർ ഡെവിൾസിൻെറ താരമാണ് ഷമി.
Samayam Malayalam ipl 2018 delhi daredevils player mohammed shami in trouble
​മുഹമ്മദ് ഷമിയുടെ എെപിഎൽ ഭാവി പ്രതിസന്ധിയിൽ


ഭാര്യയുടെ പരാതിയിൽ ഷമിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തിട്ടുണ്ട്. ഗാർഹിക പീഡനം, കൊലപാതക ശ്രമം എന്നിങ്ങനെ ഗുരുതരമായ കുറ്റമാണ് താരത്തിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ബിസിസിഎെയുമായുള്ള ചർച്ചയ്ക്ക് ശേഷം ഷമിയെ കളിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഡൽഹി ടീം മാനേജ്‍മെൻറ് തീരുമാനമെടുക്കും.

നിലവിൽ ബിസിസിഎെയുമായുള്ള ഷമിയുടെ കരാ‍ർ മരവിപ്പിച്ചിരിക്കുകയാണ്. പുതിയ ലിസ്റ്റിൽ ഷമിയുടെ പേരില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്