ആപ്പ്ജില്ല

ഐപിഎല്‍ താരലേലം ഈ മാസം ജയ്‍പൂരില്‍ നടക്കും

ഐപിഎല്‍ താരലേലം ജയ്‍പൂരില്‍, കൈനിറയെ കാശുമായി പഞ്ചാബ്

Samayam Malayalam 3 Dec 2018, 8:05 pm
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2019 സീസണിലേക്കുള്ള താരലേലം ഡിസംബര്‍ 18ന് ജയ്‍പൂരില്‍ നടക്കും. 70 കളിക്കാരാണ് ലേലത്തില്‍ ഉണ്ടാകുക. 50 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. 11 കളിക്കാരെ ടീമില്‍ നിന്ന് ഒഴിവാക്കിയ കിങ്സ്‍ ഇലവന്‍ പഞ്ചാബ് ആണ് ഏറ്റവും അധികം പണം കൈയിലുള്ള ടീം.
Samayam Malayalam kings eleven
ഐപിഎൽ ലേലം ഈ മാസം 18ന്


നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‍സിന് രണ്ട് കളിക്കാരെ മാത്രമേ വാങ്ങാന്‍ കഴിയൂ. തങ്ങളുടെ ടീമിലെ 23 കളിക്കാരെ ചെന്നൈ നിലനിര്‍ത്തി. സ്ഥിരമായി ഒരു ടീം തുടര്‍ന്നു കൊണ്ടുപോകുന്ന ശൈലിയാണ് ചെന്നൈ തുടരുന്നത്. മൊത്തം 8.4 കോടി രൂപയാണ് സിഎസ്‍കെയുടെ കൈവശമുള്ളത്.

കിങ്സ്‍ ഇലവന് പുറമെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‍, രാജസ്ഥാന്‍ റോയല്‍സ്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സ്‍ എന്നിവരും കൂടുതല്‍ കളിക്കാരെ വാങ്ങാന്‍ ശേഷിയുള്ളവരാണ്. മുംബൈ ഇന്ത്യന്‍സ് ഒരേയൊരു വിദേശതാരത്തെ മാത്രമേ വാങ്ങാനാകൂ. അഞ്ച് വിദേശതാരങ്ങളെ കൂടാരത്തില്‍ എത്തിക്കാന്‍ ശേഷിയുള്ള കെകെആര്‍ ആണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍.

സണ്‍റൈസേഴ്‍സ് ഹൈദരബാദിന് മൂന്ന് ഇന്ത്യന്‍ താരങ്ങളെയും രണ്ട് വിദേശികളെയും ടീമില്‍ എത്തിക്കാനാകും. 9.70 കോടിരൂപയാണ് അവരുടെ കൈയിലുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്