മുംബൈ: ഇന്ത്യയുടെ സീനിയർ താരം യുവരാജ് സിങ് അടക്കം 11 പേരെ ഒഴിവാക്കി കിങ്സ് ഇലവൻ പഞ്ചാബ്. വരുന്ന സീസൺ എെപിഎൽ ലേലത്തിന് മുന്നോടിയായാണ് വിവരങ്ങൾ പുറത്ത് വരുന്നത്. യുവരാജ്, ഓസീസ് താരം ആരോൺ ഫിഞ്ച്, സ്പിന്നർ അക്സർ പട്ടേൽ എന്നിവരെയും ഒഴിവാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി ദയനീയ പ്രകടനമാണ് യുവരാജ് നടത്തിയത്. എട്ട് മത്സരത്തിൽ കളിച്ച അദ്ദേഹം വെറും 65 റൺസ് മാത്രമാണ് നേടിയത്. വെറും 10.83 ആയിരുന്നു റൺ ശരാശരി. പത്ത് മത്സരത്തിൽ കളിച്ച ഫിഞ്ചിന് നേടാനായത് 134 റൺസ് മാത്രമാണ്.
ടീം ക്യാപ്റ്റൻ ആർ.അശ്വിൻ, ഓപ്പണർ കെ.എൽ.രാഹുൽ, മായങ്ക് അഗർവാൾ, അങ്കിത് രജപുത് തുടങ്ങി 9 ഇന്ത്യൻ താരങ്ങളെ പഞ്ചാബ് നിലനിർത്തിയിട്ടുണ്ട്. ക്രിസ് ഗെയിൽ, ഡേവിഡ് മില്ലർ, ആൻഡ്രൂ ടൈ, മുജിബുർ റഹ്മാൻ തുടങ്ങിയ വിദേശ താരങ്ങളെ ടീം നിലനിർത്തിയിട്ടുണ്ട്.