ആപ്പ്ജില്ല

ഇറാനി കപ്പ്: റെസ്‍റ്റ് ഓഫ് ഇന്ത്യ ടീമിൽ ജഡേജക്ക് പകരം അശ്വിൻ

പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം റെസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ ഓഫ് സ്പിന്നർ ആർ.അശ്വിൻ കളിക്കും

TNN 10 Mar 2018, 3:37 pm
ന്യൂഡൽഹി: പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം റെസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ ഓഫ് സ്പിന്നർ ആർ.അശ്വിൻ കളിക്കും. ഇറാനി കപ്പിൽ മാർച്ച് 14 മുതൽ 18 വരെ വിദർഭയുമായി നടക്കുന്ന മത്സരത്തിനായുള്ള ടീമിലാണ് അശ്വിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിസിസിഎെയാണ് ഇക്കാര്യം അറിയിച്ചത്.
Samayam Malayalam irani cup r ashwin replaces ravindra jadeja in rest of india squad
ഇറാനി കപ്പ്: റെസ്‍റ്റ് ഓഫ് ഇന്ത്യ ടീമിൽ ജഡേജക്ക് പകരം അശ്വിൻ


നേരത്തെ ദേവ‍്‍ധർ ട്രോഫിയിൽ അശ്വിന് കളിക്കാൻ സാധിച്ചിരുന്നില്ല. പരിക്ക് കാരണം അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു. പ്രാദേശിക ക്രിക്കറ്റലേക്കുള്ള അശ്വിൻെറ തിരിച്ചുവരവായിരിക്കും മത്സരം. ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ പ്രധാന താരങ്ങളാണ് ജഡേജയും അശ്വിനും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്