ആപ്പ്ജില്ല

അരങ്ങേറ്റ ടെസ്റ്റിൽ പാകിസ്ഥാനെതിരെ പൊരുതിത്തോറ്റ് അയർലണ്ട്

ക്രിക്കറ്റിൽ അരങ്ങേറ്റ ടെസ്റ്റ് മത്സരം കളിച്ച അയർലണ്ടിന് പാകിസ്ഥാനോട് അഞ്ച് വിക്കറ്റ് പരാജയം

Samayam Malayalam 16 May 2018, 1:00 pm
ഡബ്ലിൻ: ക്രിക്കറ്റിൽ അരങ്ങേറ്റ ടെസ്റ്റ് മത്സരം കളിച്ച അയർലണ്ടിന് പാകിസ്ഥാനോട് അഞ്ച് വിക്കറ്റ് പരാജയം. തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ മികച്ച ചെറുത്തുനിൽപ് നടത്തിയാണ് അയർലണ്ട് പരാജയപ്പെട്ടത്. ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 310 റൺസെടുത്തപ്പോൾ മറുപടിയായി അയർലണ്ടിന് 130 റൺസ് മാത്രമേ എടുക്കാനായുള്ളൂ.
Samayam Malayalam 64179702


എന്നാൽ രണ്ടാം ഇന്നിങ്സിൽ പൊരുതി കളിച്ച അയർലണ്ട് 339 റൺസെടുത്തു. ടീമിന് വേണ്ടി കെവിൻ ഒബ്രിയൻ കന്നി ടെസ്റ്റ് സെഞ്ച്വറിയും നേടി. രണ്ടാം ഇന്നിങ്സിൽ 160 റൺസ് പിന്തുടർന്ന പാകിസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ശേഷം മാത്രമേ ലക്ഷ്യം കാണാനായുള്ളൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്