ആപ്പ്ജില്ല

ഇഷാൻ കിഷന് നിർണായക നിർദ്ദേശം നൽകി ബിസിസിഐ; ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ വരാൻ പോകുന്നത് സുപ്രധാന മാറ്റം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിൽ സുപ്രധാന മാറ്റമുണ്ടാകും. പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തിന് മുൻപായി ഇഷാൻ കിഷന് നിർണായക നിർദ്ദേശം നൽകി ബിസിസിഐ.

Curated byഗോകുൽ എസ് | Samayam Malayalam 11 Jan 2024, 1:58 pm

ഹൈലൈറ്റ്:

  • ഇഷാൻ കിഷന് ബിസിസിഐയുടെ നിർണായക നിർദ്ദേശം
  • ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ സുപ്രധാന മാറ്റം വരുന്നു
  • ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ഈ‌ മാസം തുടങ്ങും.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Ishan Kishan
ഇഷാൻ കിഷൻ
അച്ചടക്ക നടപടികളുടെ ഭാഗമായാണ് യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഇന്ത്യ തഴഞ്ഞതെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകളുണ്ടയായിരുന്നു. എന്നാൽ കഴിഞ്ഞ‌ ദിവസം പത്രസമ്മേളനത്തിനിടെ ഇഷാൻ ടീമിലില്ലാത്തത് സെലക്ഷന് ലഭ്യമല്ലാതെ വിട്ടുനിന്നതിനാലാണെന്നും, അച്ചടക്ക നടപടിയുടെ ഭാഗമായിട്ടല്ലെന്നും ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. ഇപ്പോളിതാ ഇഷാൻ കിഷന്റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് വാതിൽ തുറന്നിരിക്കുന്നു.
നിലവിൽ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന ഇഷാനോട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്‌ ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കെ എൽ രാഹുലിനെ വിക്കറ്റ് കീപ്പിങ്ങിൽ നിന്ന് മാറ്റാനുള്ള നീക്കത്തിലാണ് ബിസിസിഐ. ഈ സാഹചര്യത്തിൽ ടെസ്റ്റ് ടീമിലേക്കെത്താൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ച് മികവ് തെളിയിക്കാനാണ് ഇഷാനോട് ടീം ആവശ്യപ്പെട്ടിരിക്കുന്നത്‌.


അതേ സമയം ഇഷാൻ കിഷന്റെ ലഭ്യതയെ സംബന്ധിച്ചും വ്യത്യസ്ത റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്‌. ജനുവരി 19 ന് സർവീസസിനെതിരെ നടക്കാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ജാർഖണ്ഡ് ടീമിൽ കളിക്കാൻ ഇഷാൻ കിഷനുണ്ടായേക്കുമെന്നാണ് ക്രിക്ബസിന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇഷാൻ രഞ്ജി‌ട്രോഫിയിൽ കളിക്കില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് പുറത്ത് വിടുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള‌ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ഇനി ഐപിഎല്ലിലാകും താരം കളിക്കുക എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്.

Also Read : കോഹ്ലി ഇന്ന് കളിക്കില്ല, സഞ്ജുവിന് പ്രധാന റോൾ; ആദ്യ ടി20 ക്കുള്ള ഇന്ത്യയുടെ സാധ്യത ഇലവൻ നോക്കാം...

കെ എൽ രാഹുലിനെ മാറ്റുന്നത് എന്തുകൊണ്ട്?

ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവിൽ മികച്ച പ്രകടനമാണ് വിക്കറ്റ് കീപ്പറായും, മധ്യനിര ബാറ്ററായും കെ എൽ രാഹുൽ കാഴ്ച വെക്കുന്നത്. നിലവിൽ ഏകദിനത്തിലും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്റർ രാഹുലാണ്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ പ്രത്യേകിച്ചും ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളിൽ വിക്കറ്റ് കീപ്പിങ് കൂടി ചെയ്യേണ്ടി വരുന്നത് രാഹുലിന് മേൽ അമിതഭാരമാകാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് രാഹുലിനെ ടെസ്റ്റിൽ വിക്കറ്റ് കീപ്പിങ് ജോലിയിൽ നിന്ന് മാറ്റുന്നതിന് ടീം മാനേജ്മെന്റ് തയ്യാറെടുക്കുന്നത്. എന്നാൽ വിക്കറ്റ് കീപ്പറല്ലെങ്കിലും സ്പെഷ്യലിസ്റ്റ് ബാറ്ററായി രാഹുലിന് ടീമിൽ സ്ഥാനം ഉറപ്പാണ്.‌ അഞ്ചാം നമ്പരിലാകും താരം ഇംഗ്ലണ്ടിനെതിരെ കളിച്ചേക്കുക.

സഞ്ജുവിൻെറ ആരാധകനാണെന്ന് ലോകക്രിക്കറ്റിലെ സൂപ്പ‍ർതാരം; അഫ്ഗാനെതിരെ ടീമിൽ വന്നതിനെക്കുറിച്ച് പറയാനുള്ളത് ഇതാണ്

അതേ സമയം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്. ജനുവരി 25 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആദ്യ മത്സരം തുടങ്ങും.

Read Latest Sports News and Malayalam News
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്