ആപ്പ്ജില്ല

ടെസ്റ്റിൽ ഏറ്റവും കൂടുതൽ പന്തെറിഞ്ഞ പേസറായി ആൻഡേഴ‍്‍സൺ

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൻെറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പന്തെറിഞ്ഞ ഫാസ്റ്റ് ബൗളറായി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ‍്‍സൺ

TNN 3 Apr 2018, 12:34 pm
ക്രൈസ്റ്റ് ചർച്ച്: അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൻെറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പന്തെറിഞ്ഞ ഫാസ്റ്റ് ബൗളറായി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ‍്‍സൺ. ന്യൂസിലൻറിനെതിരായ ടെസ്റ്റിൽ തൻെറ 30,020ാമത്തെ പന്തെറിഞ്ഞപ്പോഴാണ് താരം റെക്കോർഡിട്ടത്.
Samayam Malayalam 63590194


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം കോട‍്‍നി വാൽഷായിരുന്നു നേരത്തെ ഇക്കാര്യത്തിൽ ഒന്നാമത്. 2001ൽ വിരമിക്കുമ്പോൾ അദ്ദേഹം 30,019 പന്തെറിഞ്ഞിരുന്നു. ടെസ്റ്റിൽ ഇത് വരെ 531 വിക്കറ്റുകളാണ് ആൻഡേഴ‍്‍സൺ എടുത്തിട്ടുള്ളത്. വാൽഷ് 519 വിക്കറ്റുകളാണ് എടുത്തിരുന്നത്.

44,039 പന്തുകൾ എറിഞ്ഞിട്ടുള്ള ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പന്തെറിഞ്ഞിട്ടുള്ള ബൗളർ. മൊത്തം ബൗളർമാരുടെ കാര്യത്തിൽ നാലാമതാണ് ആൻഡേഴ‍്‍സൺ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്