ആപ്പ്ജില്ല

മലയാളിയായ കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി നടത്തിയ മികച്ച പ്രകടനമാണു കരുണിനു ദേശീയ ടീമിലേക്കു വഴിതുറന്നത്.

TNN 24 May 2016, 12:08 pm
സിംബാബക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളിയായ കരുണ്‍ നായര്‍ ഇടം നേടി. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി നടത്തിയ മികച്ച പ്രകടനമാണു കരുണിനു ദേശീയ ടീമിലേക്കു വഴിതുറന്നത്. അഞ്ചു പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട യുവ നിര അണിനിരക്കുന്ന ടീമിനെ എം.എസ്.ധോണി നയിക്കും.
Samayam Malayalam karun nair included in indian squad for zimbabwe tour
മലയാളിയായ കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി


കരുണിനു പുറമെ ജയന്ത് യാദവ്, യുസ്വേന്ദ്ര ചാഹല്‍, മന്‍ദീപ് സിങ്, ഫയ്സ് ഫസല്‍ എന്നിവരാണു 16 അംഗ ടീമിലെ പുതുമുഖങ്ങള്‍. ജൂണ്‍ 11 മുതല്‍ 20 വരെ നടക്കുന്ന പരമ്പരയില്‍ മൂന്നു വീതം ഏകദിനങ്ങളും ട്വന്റി20 മല്‍സരങ്ങളുമാണുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്