ആപ്പ്ജില്ല

​കേരളവും വിദർഭയുമായുള്ള രഞ്ജി ട്രോഫി മത്സരം വൈകുന്നു

രഞ്ജി ട്രോഫിയിലെ കേരളത്തിൻെറ കന്നി ക്വാർട്ടർ ഫൈനൽ മത്സരം വൈകുന്നു

TNN 7 Dec 2017, 1:25 pm
സൂറത്ത്: രഞ്ജി ട്രോഫിയിലെ കേരളത്തിൻെറ കന്നി ക്വാർട്ടർ ഫൈനൽ മത്സരം വൈകുന്നു. കളി നടക്കുന്ന സൂറത്തിലെ ലാലാഭായ് കോൺട്രാക്ടർ സ്റ്റേഡിയത്തിലെ ഈർപ്പം പൂർണമായും മാറാത്തതിനാലാണ് വൈകുന്നത്. സൂറത്തിൽ ഓഖി ഭീഷണിയില്ലെങ്കിലും ഫീൽഡിലെ നനവ് വില്ലനാവുകയാണ്.
Samayam Malayalam kerala vs vidarbha ranji match delayed due to wet outfield
​കേരളവും വിദർഭയുമായുള്ള രഞ്ജി ട്രോഫി മത്സരം വൈകുന്നു


രാവിലെ 9.30ന് തുടങ്ങേണ്ട മത്സരം ഇത് വരെയും തുടങ്ങാനായിട്ടില്ല. 83 വർഷമായി നടക്കുന്ന രഞ്ജിയുടെ ചരിത്രത്തിൽ ആദ്യമായാണ് കേരളം ടീം ക്വാർട്ടറിലെത്തുന്നത്. മത്സരം സമനിലയിൽ കലാശിച്ചാൽ ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയ ടീം ആയിരിക്കും സെമിയിലേക്ക് കടക്കുക. മഴ മൂലം മത്സരം ചുരുക്കിയാലും ഇതേ നിയമമാവും ബാധകമാവുക.

മത്സരം വിജയിച്ച് സെമിയിലേക്ക് കടക്കുകയാണ് ലങ്കൻ പരിശീലകൻ ഡേവ് വാട‍്‍മോറിൻെറ കീഴിൽ ഇറങ്ങുന്ന കേരള ടീമിൻെറ ലക്ഷ്യം. നേരത്തെ കേരള തീരത്ത് ആഞ്ഞടിച്ച ഓഖി ചുഴലി കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തെത്തുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ആ ആശങ്കകൾ ഇപ്പോഴില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്