ആപ്പ്ജില്ല

രാഹുലോ റിഷഭ് പന്തോ ആരാണ് ഇനി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ? വിശദീകരണവുമായി സൗരവ് ഗാംഗുലി

റിഷഭ് പന്തിൻെറ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ടീം മാനേജ്മെൻറ് ആണെന്ന് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി

Samayam Malayalam 25 Jan 2020, 4:02 pm
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ റിഷഭ് പന്തിൻെറ ഭാവി എന്താകുമെന്ന കാര്യത്തിൽ നിർണായക അഭിപ്രായ പ്രകടനവുമായി ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി. ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിൽ റിഷഭ് പന്തിന് പരിക്കേറ്റപ്പോൾ കെഎൽ രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പറായി പരീക്ഷിച്ചിരുന്നു. രാഹുൽ ബാറ്റിങിലും കീപ്പിങിലും മികച്ച പ്രകടനം തുടർന്നതോടെ റിഷഭ് പന്തിനെ ന്യൂസിലൻറിനെതിരായ ഒന്നാം ടി20യിലും ഉൾപ്പെടുത്തിയില്ല.
Samayam Malayalam Pant
റിഷഭ് പന്തും കെഎൽ രാഹുലും


കെഎൽ രാഹുലിനെ വിക്കറ്റ് കീപ്പറായും സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായും പരിഗണിക്കാൻ തീരുമാനം എടുത്തത് നായകൻ വിരാട് കോലിയാണെന്ന് ഗാംഗുലി പറഞ്ഞു. "വിരാട് കോലിയാണ് ആ തീരുമാനമെടുത്തത്. ടീം മാനേജ്മെൻറും ക്യാപ്റ്റനുമാണ് എന്താണ് രാഹുലിൻെറ റോളെന്ന് തീരുമാനിക്കുക," ഗാംഗുലി വ്യക്തമാക്കി.

Also Read: ഓസീസിനെതിരെ രോഹിത്, കിവീസിനെതിരെ മനീഷ് പാണ്ഡേ; ഈ 'കള്ളക്കളി' പാടില്ലെന്ന് ആരാധകർ; ഇത്തവണയും കണ്ണടച്ച് അമ്പയർ!!

"ടി20യിലും ഏകദിനത്തിലും രാഹുൽ മികച്ച ഫോമിലാണ് കളിക്കുന്നത്. ടെസ്റ്റിൽ നന്നായി കളിച്ച് തുടങ്ങിയെങ്കിലും പിന്നീട് അൽപം പിറകോട്ട് പോയി. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ അദ്ദേഹം ഈ പ്രകടനം തുടരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു," ഗാംഗുലി പറഞ്ഞു.

Also Read: വേഗത, പവർ, കൃത്യത... നാലാം നമ്പറിലെ അയ്യർ ദി ഗ്രേറ്റ്; ഇന്ത്യൻ മധ്യനിരയിൽ ഇനി അവൻെറ നാളുകൾ!!

ടി20 ലോകകപ്പിൽ ആരാവും വിക്കറ്റ് കീപ്പറെന്ന ചോദ്യത്തിന്, "സെലക്ടർമാർ, രവി ശാസ്ത്രി, വിരാട് കോലി എന്നിവരായിരിക്കും അതിൽ തീരുമാനം എടുക്കുക. അത് പോലെ കാര്യങ്ങൾ മുന്നോട്ട് പോവും," എന്നാണ് ഗാംഗുലിയുടെ ഉത്തരം. പ്ലേയിങ് ഇലവനിൽ റിഷബ് പന്തിൻെറ സ്ഥാനം ഒട്ടും സുരക്ഷിതമല്ലെന്ന സൂചന തന്നെയാണ് ഗാംഗുലി നൽകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്