ആപ്പ്ജില്ല

അശ്വിന്‍ വിലമതിക്കാനാകാത്ത താരമെന്ന് വിരാട് കോഹ്‍ലി

ബാറ്റുകൊണ്ടും ബോള്‍ കൊണ്ടും മത്സരത്തില്‍ തിളങ്ങിയ അശ്വിന്‍ വിലമതിക്കാന്‍ കഴിയാത്ത താരം

PTI 26 Sept 2016, 4:39 pm
കാണ്‍പൂര്‍: ന്യൂസിലന്‍റിനെതിരെയുള്ള കാണ്‍പൂര്‍ ടെസ്റ്റില്‍ മികച്ച വിജയം നേടിയതിനു പിന്നാലെ ഇന്ത്യന്‍ ഓഫ്-സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ പുകഴ്ത്തി ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ബാറ്റുകൊണ്ടും ബോള്‍ കൊണ്ടും മത്സരത്തില്‍ തിളങ്ങിയ അശ്വിന്‍ വിലമതിക്കാന്‍ കഴിയാത്ത ക്രിക്കറ്ററാണെന്ന് കോഹ്ലി പറഞ്ഞു.
Samayam Malayalam kohli all praise for ravi ashwin
അശ്വിന്‍ വിലമതിക്കാനാകാത്ത താരമെന്ന് വിരാട് കോഹ്‍ലി


ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റ് മത്സരമായിരുന്നു കാണ്‍പൂരില്‍ നടന്നത്. രണ്ട് ഇന്നിംഗ്‍സിലുംകൂടി 10 വിക്കറ്റാണ് ആശ്വിന്‍ നേടിയത്. ഇതിനുപുറമെ ആദ്യ ഇന്നിംഗ്‍സില്‍ 40 റണ്‍സ് നേടുകയും ചെയ്തു തമിഴ്‍നാട് താരം. ലോകത്തിലെ ഏറ്റവും നല്ല ഇംപാക്ട് ക്രിക്കറ്റര്‍മാരുടെ പട്ടികയെടുത്താല്‍ അശ്വിന്‍ അതില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുമെന്ന് കോഹ്‍ലി അഭിപ്രായപ്പെട്ടു.

എന്‍റെ അഭിപ്രായത്തില്‍ എല്ലായിപ്പോഴും ബോളര്‍മാരാണ് ടെസ്റ്റ് മത്സരങ്ങളില്‍ നിര്‍ണായകമാകുക. അശ്വിന്‍ അത്തരത്തില്‍ ഒരാളാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി അശ്വിന്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. അശ്വിന്‍ കളി മനസ്സിലാക്കുന്ന ക്രിക്കറ്ററാണ്- കോഹ്‍ലി പറഞ്ഞു. മത്സരത്തില്‍ നല്ല ബാറ്റിംഗ് കാഴ്ച്ചവച്ച ചേതേശ്വര്‍ പുജാരയെയും കോഹ്‍ലി പ്രശംസിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്