ആപ്പ്ജില്ല

Kerala Floods: സഹായം അഭ്യർഥിച്ച് കോഹ‍്‍ലിയും യുവിയും പാണ്ഡ്യയും

കേരളത്തിലെ പ്രളയക്കെടുതിക്ക് എല്ലാവരും സഹായം നൽകണമെന്ന് അഭ്യർഥനയുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

Samayam Malayalam 20 Aug 2018, 2:39 pm
ന്യൂഡൽഹി: കേരളത്തിലെ പ്രളയക്കെടുതിക്ക് എല്ലാവരും സഹായം നൽകണമെന്ന് അഭ്യർഥനയുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലി, ഹാർദിക് പാണ്ഡ്യ, യുവരാജ് സിങ് എന്നിവരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ സഹായ അഭ്യർഥനയുമായി എത്തിയത്.
Samayam Malayalam Kohli and Pandya


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകണമെന്ന് അഭ്യർഥിച്ചുള്ള വീഡിയോയാണ് പാണ്ഡ്യ പോസ്റ്റ് ചെയ്തത്. താൻ സഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം എത്രയും പെട്ടെന്ന് വിഷമതകളിൽ നിന്ന് തിരികെ വരട്ടെയെന്ന് ഇന്ത്യൻ നായകൻ കോഹ‍്‍ലിയും ട്വീറ്റ് ചെയ്തു.


കേരളത്തിന് വേണ്ടി എല്ലാ സഹായങ്ങളും ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവരാജ് സിങും ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്