ആപ്പ്ജില്ല

'ഇങ്ങോട്ട് തോണ്ടാന്‍ വന്നാല്‍'; വിരാട് കോഹ്‍ലി പറയുന്നു...

ഓസ്ട്രേലിയൻ മാധ്യമങ്ങൾക്കും കളിക്കാർക്കും മറുപടിയുമായി വിരാട് കോഹ്ലി...

TNN 28 Mar 2017, 1:28 pm
ധര്‍മ്മശാല: ഓസ്ട്രേലിയയോട് ഏറ്റുമുട്ടി ബോര്‍ഡര്‍ ഗവാസ്‍കര്‍ ട്രോഫി നേടിയ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. അവസാന മത്സരത്തില്‍ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നെങ്കിലും സീരീസ് വിജയത്തില്‍ കോഹ്‍ലി ആഹ്ളാദത്തിലാണ്.
Samayam Malayalam kohli talks tough against aus media players
'ഇങ്ങോട്ട് തോണ്ടാന്‍ വന്നാല്‍'; വിരാട് കോഹ്‍ലി പറയുന്നു...


കളിക്കളത്തില്‍ ബാറ്റിനും ബൗളിനും പുറത്ത് വാക്കുകൊണ്ട് ഇന്ത്യന്‍ - ഓസ്ട്രേലിയന്‍ താരങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. ഇതിലെ നിലപാടും കോഹ്‍ലി വ്യക്തമാക്കുകയാണ് ഇപ്പോള്‍.

'ഞങ്ങള്‍ ടോപ് ആണോ അല്ലയോ എന്നതല്ല, ഞങ്ങളെ ആരെങ്കിലും പ്രകോപിപ്പിച്ചാല്‍ ഞങ്ങള്‍ അതേപോലെ മറുപടി നല്‍കും. എല്ലാവര്‍ക്കും ഇത് ഉള്‍ക്കൊള്ളാന്‍ പറ്റില്ലെന്നറിയാം. എങ്കിലും ഞങ്ങള്‍ക്ക് കിട്ടുന്നത് അതിനേക്കാള്‍ വലുതായി തിരിച്ചു കൊടുക്കാന്‍ അറിയാം.' കോഹ്‍ലി പറ‍ഞ്ഞു.

പരമ്പരയില്‍ ഉടനീളം ഓസ്ട്രേലിയന്‍ മാധ്യമങ്ങളും താരങ്ങളും പിന്തുടര്‍ന്ന മോശം രീതികളും കോഹ്‍ലി പരാമര്‍ശിച്ചു.

'ചില ആളുകള്‍ കാര്യങ്ങളില്‍ മസാല ചേര്‍ക്കാന്‍ മത്സരിക്കുകയായിരുന്നു. സാഹചര്യങ്ങളെ നേരിടാന്‍ അവര്‍ക്ക് അറിയില്ല. അതുകൊണ്ട് വീട്ടിലിരുന്ന് എഴുതിയും പറഞ്ഞും മൈക്കില്‍ സംസാരിച്ചും വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് ഇത്തരക്കാരുടെ ജോലി.' കോഹ്‍ലി പരിഹസിച്ചു.

Kohli talks tough against Aus. media, players

"Regardless of whether we are on top or not, we speak, if something pokes us we speak and give it right back." Virat Kohli responds to criticism by Australian media and players

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്