ആൻറിഗ്വ: ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ പുതിയ നായകനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്. ക്രെയ്ഗ് ബ്രാത്വെയിറ്റ് ആയിരിക്കും മൂന്നാം ടെസ്റ്റിൽ വിൻഡീസിനെ നയിക്കുക. നിലവിലെ നായകൻ ജേസൺ ഹോൾഡറിന് ഐസിസി വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാലാണ് ക്യാപ്റ്റനെ മാറ്റിയത്.
ആദ്യ ടെസ്റ്റിൽ പത്ത് വിക്കറ്റിനും രണ്ടാം ടെസ്റ്റിൽ 381 റൺസിനുമാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിൻെറ ആദ്യ പരമ്പര വിജയമാണിത്. പരമ്പരയിൽ മിന്നുന്ന ഫോമിൽ കളിച്ച് കൊണ്ടിരുന്ന താരമാണ് ഹോൾഡർ.