ന്യൂഡൽഹി: വരുന്ന ലോകകപ്പിനുള്ള ഓസ്ട്രേലിയയുടെ പതിനൊന്നംഗ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ. ആരോൺ ഫിഞ്ചിൻെറ നേതൃത്വത്തിലുള്ള ടീമിൽ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷ ഓസീസ് ടീമിലേക്ക് തിരിച്ചെത്താൻ ഇരിക്കുകയാണ് മുൻ നായകൻ സ്മിത്തും ഉപനായകൻ വാർണറും. ഇരുവരെയും ക്രികറ്റ് ഓസ്ട്രേലിയ ഒരു വർഷത്തേക്കാണ് വിലക്കിയിരുന്നത്. ഇരുവരും തിരിച്ചെത്തുന്ന ഓസ്ട്രേലിയൻ ടീമിന് ലോകകപ്പ് നേടാൻ വലിയ സാധ്യതകളുണ്ടെന്നും വോൺ കൂട്ടിച്ചേർത്തു.
ഷെയ്ൻ വോണിൻെറ ടീം ഇവരിൽ നിന്ന്: ഡേവിഡ് വാർണർ, ഡി ആർസി ഷോർട്ട്, ആരോൺ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയ്നിസ്, അലക്സ് കാരി, പാറ്റ് കുമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, മേരേഡിത്ത്, ആഡം സാംപ.