ആപ്പ്ജില്ല

Watch Video: കശ്മീരിൽ സൈനികർക്കൊപ്പം പാട്ട് പാടിയും വോളിബോൾ കളിച്ചും ധോണി

കശ്മീർ വാലിയിൽ ഇന്ത്യൻ സൈനിർക്കൊപ്പം വോളിബോൾ കളിച്ചും പാട്ട് പാടിയും ലെഫ്റ്റനറ് കേണൽ മഹേന്ദ്ര സിങ് ധോണി

Samayam Malayalam 6 Aug 2019, 4:29 pm
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിങ് ധോണി രണ്ട് മാസം ക്രിക്കറ്റിൽ നിന്ന് അവധിയെടുത്ത് സൈനിക സേവനത്തിലാണ്. ലോകകപ്പിന് ശേഷം വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് തന്നെ ഉൾപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ജമ്മു കശ്മീരിലാണ് ലെഫ്റ്റനൻറ് കേണൽ ധോണി സൈന്യത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത്.
Samayam Malayalam MSD.


കശ്മീർ വാലിയിൽ ടെറിട്ടോറിയിൽ ആർമി ബെറ്റാലിയൻ വിക്ടർ ഫോഴ്സിലാണ് ധോണി ഉള്ളത്. താരം ആർമിയിൽ സേവനം നടത്തുന്നതിൻെറ ചിത്രങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സൈനികർക്കൊപ്പം വോളിബോൾ കളിക്കുന്നതിൻെറയും അവർക്ക് പാട്ട് പാടിക്കൊടുക്കുന്നതിൻെറയും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കഭി കഭി എന്ന ബോളിവുഡ് സിനിമയിലെ ''മേൻ പൽ ദോ പൽ കാ ഷായർ ഹുൻ" എന്ന പാട്ടാണ് ധോണി പാടുന്നത്. സൈനികരോട് സംസാരിക്കുന്നതിനിടെയാണ് ധോണി അവർക്കായി പാട്ട് പാടിക്കൊടുക്കുന്നത്. ജൂലായ് 30 മുതലാണ് അദ്ദേഹം പാരാ മിലിട്ടറി ഫോഴ്സിൽ പ്രവർത്തിച്ച് തുടങ്ങിയത്.


ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻറ് കേണലാണ് മഹേന്ദ്ര സിങ് ധോണി. ആഗസ്ത് 15 വരെയായിരിക്കും ധോണി സൈന്യത്തിനൊപ്പം ഉണ്ടാവുക. 2011ലാണ് ധോണിക്ക് ഇന്ത്യൻ സൈന്യത്തിൽ ലെഫ്റ്റനൻറ് കേണൽ പദവി ലഭിച്ചത്. അനന്ദ്നാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, ബുദ്ഗാം തുടങ്ങിയ പ്രദേശങ്ങളുടെ സുരക്ഷയാണ് ധോണി പ്രവർത്തിക്കുന്ന വിക്ടർ ഫോഴ്സിൻെറ ചുമതല. കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കുകയാണ് പ്രധാന ലക്ഷ്യം.

Read More: കശ്മീർ വിഷയത്തിൽ അഫ്രീദിയുടെ ട്വീറ്റ്; ഗംഭീറിൻെറ മറുപടി ഇങ്ങനെ!

38കാരനായ ധോണി നേരത്തെ തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഇപ്പോൾ ട്വൻറി20യിലും ഏകദിന ക്രിക്കറ്റിലുമാണ് അദ്ദേഹം കളിക്കുന്നത്. ലോകകപ്പിന് ശേഷം ധോണി വിരമിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇത് വരെ ഇക്കാര്യത്തിൽ താരത്തിൻെറ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനമൊന്നും തന്നെ പുറത്ത് വന്നിട്ടില്ല.

ധോണി സൈനികർക്കൊപ്പം വോളിബോൾ കളിക്കുന്നതിൻെറ വീഡിയോ


Read More: ലോകകപ്പ് സെമിയിൽ ധോണിയെ 7ാമനായി ഇറക്കിയതാര് ? വൻ വെളിപ്പെടുത്തലുമായി ബംഗാർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്