ആപ്പ്ജില്ല

ലോകക്രിക്കറ്റിൽ വൻ അട്ടിമറി; പാകിസ്ഥാനെ 19 റൺസിന് തോൽപ്പിച്ച് സിംബാവെ

ടി20 ക്രിക്കറ്റിൽ പാകിസ്ഥാന് നാണക്കേട്. ദുർബലരായ സിംബാവെയോട് 19 റൺസിൻെറ തോൽവിയേറ്റുവാങ്ങി. രണ്ടാം ടി20യിൽ അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ പാകിസ്ഥാന് തിരിച്ചടി.

Samayam Malayalam 23 Apr 2021, 9:48 pm
ഹരാരെ: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ വമ്പൻ അട്ടിമറിയുമായി സിംബാവെ. രണ്ടാം ടി20യിൽ പാകിസ്ഥാനെ 19 റൺസിനാണ് അവർ പരാജയപ്പെടുത്തിയത്. വിജയത്തോടെ പരമ്പര 1-1 എന്ന നിലയിലായി. മത്സരത്തിൽ സിംബാവെയാണ് ആദ്യം ബാറ്റ് ചെയ്തത്. 9 വിക്കറ്റ് നഷ്ടത്തിൽ വെറും 118 റൺസ് നേടാനേ അവർക്കായുള്ളൂ. എല്ലാ ഇടവേളകളിലും കൃത്യമായി വിക്കറ്റുകൾ വീഴ്ത്തി പാകിസ്ഥാൻ സിംബാവെയെ സമ്മർദ്ദത്തിലാക്കുകയായിരുന്നു.
Samayam Malayalam Pak vs Zim
പാകിസ്ഥാനെ തോൽപ്പിച്ച് സിംബാവെ


മറുപടി ബാറ്റിങിൽ അനായാസജയം പ്രതീക്ഷിച്ചാണ് പാകിസ്ഥാൻ ഇറങ്ങിയത്. എന്നാൽ വെറും 99 റൺസിന് പാകിസ്ഥാൻ ഓൾ ഔട്ടായി. വെറും 18 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ ലൂക്ക് ജോങ്വെയാണ് പാക് ബാറ്റിങ് നിരയുടെ അന്തകനായത്. മൂന്ന് ബാറ്റ്സ്മാൻമാ‍ർ മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടന്നത്. 41 റൺസ് നേടിയ ക്യാപ്റ്റൻ ബാബ‍ർ അസമാണ് പാകിസ്ഥാൻെറ ടോപ് സ്കോറ‍ർ.

Also Read: സഞ്ജുവിന് എന്ത് കൊണ്ട് ഇന്ത്യൻ ടീമിൽ ഇടമില്ല? ഇതാണ് കാരണമെന്ന് സുനില്‍ ഗാവസ്‌കര്‍!

പാകിസ്ഥാനെതിരെ കഴിഞ്ഞ 15 ടി20 മത്സരങ്ങളിൽ സിംബാവെയുടെ ആദ്യ വിജയമാണിത്. ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്