ആപ്പ്ജില്ല

ധോണിക്ക് മുന്നിൽ വാതിലുകൾ അടഞ്ഞു ? ഇനിയൊരു തിരിച്ചുവരവില്ല, ബിസിസിഐ ക്ഷണിച്ചാൽ മാത്രം ഫെയർവെൽ മത്സരം കളിക്കുമെന്ന് റിപ്പോർട്ട്!!

മഹേന്ദ്ര സിങ് ധോണിയുടെ ക്രിക്കറ്റ് കരിയർ ഭാവിയുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഇനി ദേശീയ ടീമിൽ പരിഗണിക്കപ്പെടില്ലെന്നാണ് സൂചനകൾ.

Samayam Malayalam 24 Oct 2019, 1:48 pm

ഹൈലൈറ്റ്:

  • ധോണിയുടെ കരിയർ ലോകകപ്പോടെ അവസാനിച്ചുവോ?
  • ഇനി ദേശീയ ടീമിൽ പരിഗണിച്ചേക്കില്ലെന്ന് റിപ്പോർട്ട്
  • ലോകകപ്പിന് ശേഷം ധോണി ഇത് വരെ കളിച്ചിട്ടില്ല
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam MSD
ന്യൂഡൽഹി: 2019ലെ ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചതിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ ഉയർന്ന ഒരു ചോദ്യം ആണ് മഹേന്ദ്ര സിങ് ധോണിയുടെ ഭാവി ഇനി എന്താണെന്നത്. ക്രിക്കറ്റ് ലോകകപ്പോടെ ധോണി വിരമിക്കുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. അത് സംഭവിച്ചില്ലെന്ന് മാത്രമല്ല, ധോണി ഇത് വരെ ലോകകപ്പിന് ശേഷം തൻെറ കരിയറിൻെറ ഭാവിയുമായി ബന്ധപ്പെട്ട് യാതൊരു സൂചനയും നൽകിയിട്ടില്ല.
വെസ്റ്റ് ഇൻഡീസിനെതിരെയും ദക്ഷിണാഫ്രിക്കക്ക് എതിരെയും നടന്ന പരമ്പരകളിൽ നിന്ന് അദ്ദേഹം മാറിനിൽക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരെയും ധോണിയെ പരിഗണിക്കില്ലെന്ന് തന്നെയാണ് സൂചനകൾ. അതിനിടയിൽ ധോണിക്ക് മുന്നിൽ ഇന്ത്യൻ ദേശീയ ടീമിൻെറ വാതിലുകൾ അടയുകയാണെന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

Also Read: സച്ചിൻെറ വിക്കറ്റ് തെറിപ്പിച്ച് ശ്രീശാന്ത്, തിരിച്ചുവരവിനുള്ള മുന്നൊരുക്കമോ ? വീഡീയോ കാണാം!!

ധോണിയെ ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു. ബിസിസിഐ ഫെയർവെൽ സീരീസിലേക്ക് ക്ഷണിച്ചാൽ മാത്രമേ ഇനി കിളിക്കാൻ സാധ്യതയുള്ളൂവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും തന്നെയില്ല.

ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് ചർച്ചകളിലൂടെ തീരുമാനം എടുക്കുമെന്ന് പുതിയ ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ചാമ്പ്യൻമാർ അങ്ങനെ എളുപ്പം കളം വിടില്ലെന്നായിരുന്നു ചുമതല ഏറ്റെടുത്ത ശേഷം ഈ വിഷയത്തിൽ ഗാംഗുലിയുടെ പ്രതികരണം.

Also Read: ലോകത്ത് നേരിട്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഈ ഇന്ത്യൻ താരമെന്ന് വെട്ടോറി; ഭയം തോന്നിയത് ഓസീസ് താരത്തോട്!!

ഇന്ത്യയെ രണ്ട് ലോകകപ്പുകളിൽ വിജയത്തിലേക്ക് നയിച്ച നായകനാണ് മഹേന്ദ്ര സിങ് ധോണി. ആദ്യ ടി20 ലോകകപ്പിൽ ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ വിജയിച്ചത്. മറ്റൊരു ടി20 ലോകകപ്പ് കൂടി വരുമ്പോൾ ടീം മാനേജ്മെൻറ് എന്താണ് തീരുമാനിക്കാൻ പോവുന്നതെന്ന് കാത്തിരുന്ന കാണണം.

Also Read: അങ്ങനെ അതും രോഹിത് സാധിച്ചു, കോലിക്ക് പോലും വെല്ലുവിളി; ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത് ഇന്ത്യൻ ബാറ്റ്സ്മാൻ!!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്