ആപ്പ്ജില്ല

ആ പന്ത് കണ്ട് കോഹ‍്‍ലിയും മിച്ചൽ സ്റ്റാ‍ർക്കും ഞെട്ടി!

ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലിയെ ഏറെ ബുദ്ധിമുട്ടിച്ചു സ്റ്റാർക്ക് എറിഞ്ഞ 87ാം ഓവർ. ഒരു പന്ത് അൽപം കടന്ന് പോയി. ക്രീസിൽ കുത്തിയതിന് ശേഷം സ്റ്റാർക്ക് എറിഞ്ഞ ഒരു പന്ത് പറക്കുകയായിരുന്നു.

Samayam Malayalam 26 Dec 2018, 9:49 pm

ഹൈലൈറ്റ്:

  • ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിലാണ് സംഭവം
  • പന്തിൻെറ ഗതി കണ്ട് സ്റ്റാർക്കിന് ചിരിയടക്കാൻ കഴിഞ്ഞില്ല
  • കോഹ‍്‍ലിയും ഓസീസ് ബോളറെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kohli New
മെൽബൺ: ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് അത്ര മികച്ച ഫോമിലല്ല. എന്നാലും ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ മികച്ച ചില ഓവറുകളിലൂടെ അദ്ദേഹം ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. അത്തരം ഒരു ഓവർ അദ്ദേഹം ബോക്സിങ് ഡേ ടെസ്റ്റിൻെറ ആദ്യദിനവും എറിഞ്ഞു. ഇന്ത്യൻ നായകൻ കോഹ‍്‍ലി ആയിരുന്നു ക്രീസിൽ.
എന്നാൽ ആ ഓവറിലെ ഒരു പന്ത് അൽപം കടന്നു പോയി. ക്രീസിൽ കുത്തിയതിന് ശേഷം സ്റ്റാർക്കിൻെറ പന്ത് പറക്കുകയായിരുന്നു. ക്യാപ്റ്റൻ ടിം പെയ്നിനെയും മറികടന്ന് അത് ബൗണ്ടറി കടന്നു. അതിൻെറ പോക്ക് കണ്ട് സ്റ്റാർക്കിന് ചിരിയടക്കാൻ കഴിഞ്ഞില്ല. കോഹ‍്‍ലിയും ഓസീസ് ബോളറെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

വീഡിയോ കാണാം:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്