ആപ്പ്ജില്ല

മോർഗൻ കളിക്കില്ല: ലോകഇലവനെ അഫ്രീദി നയിക്കും

നാളെയാണ് വെസ്റ്റ് ഇൻഡീസും ലോകഇലവനും തമ്മിലുള്ള ട്വൻറി20 മത്സരം നടക്കുന്നത്

TNN 30 May 2018, 4:41 pm
ലണ്ടൻ: എെസിസിയുടെ ധന സമാഹരണത്തിനായുള്ള പ്രദർശനമത്സരത്തിൽ ലോകഇലവനെ പാക് താരം ഷാഹിദ് അഫ്രീദി നയിക്കും. നാളെയാണ് വെസ്റ്റ് ഇൻഡീസും ലോകഇലവനും തമ്മിലുള്ള ട്വൻറി20 മത്സരം നടക്കുന്നത്.
Samayam Malayalam 64374085


ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയാൻ മോർഗനെയാണ് നേരത്തെ ലോക ഇലവൻെറ ക്യാപ്റ്റനായി തീരുമാനിച്ചിരുന്നത്. എന്നാൽ കൈവിരലിലെ പരിക്ക് കാരണം മോർഗൻ കളിക്കില്ല. ഇതോടെയാണ് അഫ്രീദിയെ ക്യാപ്റ്റനാക്കിയത്.

കരീബിയയിൽ ചുഴലിക്കാറ്റിൽ തകർന്ന സ്റ്റേഡിയങ്ങൾ പുനർ നിർമ്മിക്കാൻ വേണ്ടിയാണ് എെസിസി പ്രദർശനമത്സരം സംഘടിപ്പിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്