ആപ്പ്ജില്ല

ഗംഭീറും ധോണിയും ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്

ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രമുഖ താരങ്ങളെ ലക്ഷ്യമിട്ട് ബിജെപി

Samayam Malayalam 22 Oct 2018, 7:47 pm
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയും ഗൗതം ഗംഭീറും ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഗംഭീർ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് നേരത്തെ തന്നെ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുവരെയും ബിജെപി പാളയത്തിൽ എത്തിക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Samayam Malayalam Dhoni Gambhir


ഡൽഹിയിൽ നിന്ന് തന്നെയായിരിക്കും ഗംഭീർ മത്സരിക്കുകയെന്നാണ് റിപ്പോർട്ട്. ധോണിയെ അദ്ദേഹത്തിൻെറ സംസ്ഥാനമായ ജാർഖണ്ഡിൽ നിന്ന് രംഗത്തിറക്കുമെന്നും സൂചനകളുണ്ട്. ഡൽഹിയിൽ നിന്ന് മീനാക്ഷി ലേഖിക്ക് പകരം ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്ന് ദി സൺഡേ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനത്ത് പ്രധാന പ്രചാരകനായും താരത്തെ പരിഗണിക്കുന്നുണ്ട്.

2019 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അവിഭാജ്യ ഘടകമായിരിക്കും എംഎസ് ധോണി. താരവുമായി ബിജെപി നേതൃത്വം ചർച്ചകൾ തുടങ്ങിയെന്ന് സൂചനയുണ്ട്. ഇരുതാരങ്ങളുടെയും താരമൂല്യം വോട്ടാക്കി മാറ്റാനാവുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്