ആപ്പ്ജില്ല

നീ പന്തെറിയുന്നുണ്ടോ, ഇല്ലെങ്കിൽ ബൗളറെ മാറ്റും; കുൽദീപിനോട് ധോണി

കുൽദീപിനോട് ക്ഷുഭിതനായി ധോണി

Samayam Malayalam 26 Sept 2018, 3:07 pm
ദുബായ്: അഫ്ഗാനിസ്ഥാനെതിരായ ഏഷ്യാകപ്പ് മത്സരത്തിലെ സർപ്രൈസ് ആയിരുന്നു മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസി. രണ്ട് വർഷത്തിന് ശേഷമാണ് ധോണി ഒരു മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിച്ചത്.
Samayam Malayalam Kuldeep


പലപ്പോഴും ധോണി ക്യാപ്റ്റനായിരിക്കുമ്പോഴും കീപ്പർ ആയിരിക്കുമ്പോഴും സ്റ്റംപ് മൈക്കിലൂടെ ചില നിർദ്ദേശങ്ങൾ പുറത്ത് വരാറുണ്ട്. അത്തരത്തിൽ സ്പിന്നർ കുൽദീപ് യാദവിനെ ധോണി ശാസിക്കുന്നത് സ്റ്റംപ് മൈക്ക് പുറത്തെടുത്തു.

കുൽദീപ് ഫീൽഡിൽ മാറ്റം ആവശ്യപ്പെട്ടപ്പോഴായിരുന്നു ധോണി ചെറുതായി ക്ഷുഭിതനായത്. 'നീ പന്തെറിയുന്നുണ്ടോ... ഇല്ലെങ്കിൽ ബൗളറെ മാറ്റും,' എന്നായിരുന്നു ധോണിയുടെ കമൻറ്. കുൽദീപ് പറഞ്ഞതിന് അനുസരിച്ച് ഫീൽഡിങ് മാറ്റാനും ധോണി തയ്യാറായില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്