ആപ്പ്ജില്ല

കോലിക്ക് അന്ന് ഇന്ത്യൻ ടീമിൽ നിന്ന് സ്ഥാനം നഷ്ടമായേനെ; രക്ഷകനായത് ഒരേയൊരാൾ, ആ പിന്തുണ കരുത്തായി!!

മോശം ഫോമിൻെറ പേരിൽ 23ാം വയസിൽ വിരാട് കോലിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് സ്ഥാനം നഷ്ടമായേനെയെന്ന് വെളിപ്പെടുത്തൽ

Samayam Malayalam 14 Dec 2020, 5:36 pm
ഇന്ത്യൻ നായകൻ വിരാട് കോലി ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ്. ബാറ്റ്സ്മാനെന്ന നിലയിൽ ലോക ക്രിക്കറ്റിലെ പ്രധാന റെക്കോർഡുകളെല്ലാം കോലിയുടെ പേരിലാണ്. മൂന്ന് ഫോർമാറ്റിലും കോലി ലോകത്തെ മികച്ച ബാറ്റ്സ്മാനാണ്. എന്നാൽ മോശം ഫോമിൻെറ പേരിൽ വിരാട് കോലിക്കും ടീമിൽ നിന്ന് സ്ഥാനം നഷ്ടമായേനെ. 2011ലായിരുന്നു കോലിയുടെ ടെസ്റ്റിലെ അരങ്ങേറ്റം. മൂന്ന് വർഷങ്ങൾക്ക് ശേഷം തന്നെ കോലി ടീമിൽ നിന്ന് പുറത്തായേനെ...
Samayam Malayalam ms dhoni backs virat kohli on the verge of getting dropped from team india says sanjay manjrekar
കോലിക്ക് അന്ന് ഇന്ത്യൻ ടീമിൽ നിന്ന് സ്ഥാനം നഷ്ടമായേനെ; രക്ഷകനായത് ഒരേയൊരാൾ, ആ പിന്തുണ കരുത്തായി!!


ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായേനെ

ഇന്ത്യൻ ടെസ്റ്റ് ടീമിൽ കോലി കളിക്കുന്നത് ഏകദിനത്തിൽ അരങ്ങേറി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ്. വെസ്റ്റ് ഇൻഡീസിനെതിരെ മോശം പ്രകടനം നടത്തിയതിൻെറ പേരിൽ കോലിയെ പുറത്താക്കേണ്ടിയിരുന്നു. മൂന്ന് ടെസ്റ്റിൽ നിന്ന് 76 റൺസ് മാത്രമാണ് താരം നേടിയത്. കോലിയെ സെലക്ടർമാർ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറാണ് വെളിപ്പെടുത്തിയത്.

മഞ്ജരേക്കറിൻെറ വെളിപ്പെടുത്തൽ

23ാം വയസ്സിൽ ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് കോലി പുറത്തായേനെയെന്ന് മഞ്ജരേക്കർ. ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ഒരു ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു മഞ്ജരേക്കർ. ടെസ്റ്റ് പരമ്പരയിൽ ഒടുവിൽ കോലിക്ക് സ്ഥാനം ലഭിച്ചു. ആദ്യ രണ്ട് ടെസ്റ്റിൽ കോലി നേടിയ സ്കോറുകൾ 11, 0, 23, 9 എന്നിങ്ങനെയായിരുന്നു.

(Getty Images)

Also Read: ഓസീസിനെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ജയിക്കുമോ? ഈ 5 ഘടകങ്ങൾ ടീമിന് അനുകൂലം!!

പിന്തുണച്ചത് ധോണി

രണ്ട് ടെസ്റ്റിൽ മോശം ഫോമിലായിട്ടും മൂന്നാം ടെസ്റ്റിൽ കോലിയെ ഉൾപ്പെടുത്താൻ തീരുമാനിച്ചത് നായകൻ എംഎസ് ധോണിയായിരുന്നു. എന്നാൽ പെർത്ത് ടെസ്റ്റിൽ 44, 75 എന്നിങ്ങനെ കോലി സ്കോർ ചെയ്തു. അഡലെയ്ഡിൽ നടന്ന അവസാന ടെസ്റ്റിൽ കോലി സെഞ്ച്വറിയും നേടി. താരത്തിൻെറ ആദ്യ ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇത്. ആ പരമ്പരയിൽ ഇന്ത്യ 4-0ന് പരാജയപ്പെട്ടു. കോലിയുടെ സെഞ്ച്വറി മാത്രമായിരുന്നു ആ പരമ്പരയിലെ ഏറ്റവും പോസിറ്റീവായ കാര്യമെന്ന് മഞ്ജരേക്കർ പറഞ്ഞു. ധോണി നൽകിയ പിന്തുണയാണ് കോലിയെ ടീമിൽ ഉറപ്പിച്ച് നിർത്തിയത്.

(Twitter Photo)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്