ആപ്പ്ജില്ല

ഏകദിന ക്രിക്കറ്റിൽ 10000 റൺസ് തികച്ച് എംഎസ് ധോണി

ഏകദിന ക്രിക്കറ്റിൽ 100000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി മഹേന്ദ്ര സിങ് ധോണി

Samayam Malayalam 15 Jul 2018, 3:09 pm
ന്യൂഡൽഹി: ഏകദിന ക്രിക്കറ്റിൽ 100000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി മഹേന്ദ്ര സിങ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം നേടുന്ന 12ാമത് താരമാണ് ധോണി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനമത്സരത്തിലാണ് ധോണി 10000 റൺസ് തികച്ചത്. സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് ധോണിക്ക് മുമ്പ് 10000 റൺസെടുത്തിട്ടുള്ള ഇന്ത്യൻ താരങ്ങൾ.
Samayam Malayalam ms dhoni becomes 4th indian to score 10000 odi runs
ഏകദിന ക്രിക്കറ്റിൽ 10000 റൺസ് തികച്ച് എംഎസ് ധോണി


ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയാണ് ധോണി. ശ്രീലങ്കയുടെ കുമാർ സംഗക്കാരയാണ് മറ്റൊരാൾ. ഏകദിനത്തിൽ 300 ക്യാച്ചുകളെടുക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടവും ധോണി സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ നാലാമത്തെ വിക്കറ്റ് കീപ്പറാണ് മുൻ ഇന്ത്യൻ നായകൻ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്