ആപ്പ്ജില്ല

കരിയര്‍ തര്‍ക്കങ്ങള്‍ കൊടുമ്പിരി കൊള്ളട്ടെ!! ധോണിക്കും സിവയ്ക്കും വേറെ പണിയുണ്ട്

എംഎസ് ധോണിയുടെ കരിയര്‍ സംബന്ധിച്ച വിഷയത്തിലെ വാദപ്രതിവാദങ്ങള്‍ക്കിടെ രസകരമായ ഈ ഇന്‍സ്റ്റഗ്രാം വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

Samayam Malayalam 26 Oct 2019, 7:05 pm
റാഞ്ചി: ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ കരിയറിനെ കുറിച്ചും വിരമിക്കലിനെ കുറിച്ചുമെല്ലാം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുകയാണ്. ധോണി കരിയര്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നാണ് ഒരു വലിയ വിഭാഗത്തിന്‍റെ വാദം. എന്നാല്‍ ധോണിയെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തി. ധോണിയുടെ സേവനം ഇനിയും ഇന്ത്യന്‍ ടീമിന് ആവശ്യമുണ്ടെന്ന വാദമുഖങ്ങളാണ് ധോണിക്കൊപ്പമുള്ളവര്‍ മുന്നോട്ട് വെയ്ക്കുന്നത്.
Samayam Malayalam ziva


Also Read: ആറാം സീസണ്‍ ഐഎസ്എല്ലിന് നിര്‍ണായകം!! ഇനി എല്ലാം ആരാധകര്‍ തീരുമാനിക്കും

എന്നാല്‍ ഇക്കാര്യങ്ങളൊന്നും തന്നെ സാക്ഷാല്‍ എംഎസ് ധോണിയും മകള്‍ സിവയും ഇപ്പോള്‍ ശ്രദ്ധിക്കുന്നേയില്ല. കരിയര്‍ തര്‍ക്കങ്ങളില്‍ ഇടപെടാന്‍ ധോണി പോകുന്നുമില്ല. ധോണിയും സിവയും വീട്ടില്‍ തിരക്ക് പിടിച്ച ജോലിയിലാണ്. റാഞ്ചിയില്‍ കുടുംബത്തോടൊപ്പമാണ് ധോണി ഇപ്പോഴുള്ളത്. കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളെല്ലാം ആഘോഷമാക്കുന്ന താരമാണ് ധോണി. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read: ആ ഹെല്‍മെറ്റ് അശ്വിന് പണിയായി!! ബിസിസിഐ പിഴശിക്ഷ വിധിച്ചേക്കും

സിവ ധോണിക്ക് പിറകിലിരുന്ന് ഷോള്‍ഡര്‍ മസാജ് ചെയ്ത് കൊടുക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. സിവ സിങ് ധോണി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ധോണിക്കായുള്ള വാദപ്രതിവാദങ്ങള്‍ക്കിടെ രസകരമായ ഈ ഇന്‍സ്റ്റഗ്രാം വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

View this post on Instagram A post shared by ZIVA SINGH DHONI (@ziva_singh_dhoni) on Oct 24, 2019 at 5:19am PDT

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്