ആപ്പ്ജില്ല

'ധോണി ഇപ്പോഴും ഞങ്ങളുടെ നായകനാണ്': ചാഹൽ

ധോണി വേണ്ട നി‍ർദ്ദേശങ്ങൾ നൽകാറുണ്ടെന്നും ചാഹൽ കൂട്ടിച്ചേ‍ർത്തു

TNN 23 Oct 2017, 4:00 pm
മുംബൈ: നായകസ്ഥാനം ഒഴിഞ്ഞെങ്കിലും മഹേന്ദ്ര സിങ് ധോണി തന്നെയാണ് പലപ്പോഴും ഇന്ത്യയുടെ യഥാർഥ നായകനെന്ന് ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. ഏത് സമയത്തും എന്ത് ഉപദേശത്തിന് വേണ്ടിയും ധോണിയെ ഇപ്പോഴും സമീപിക്കാമെന്ന് താരം പറഞ്ഞു.
Samayam Malayalam ms dhoni is still team indias captain says chahal
'ധോണി ഇപ്പോഴും ഞങ്ങളുടെ നായകനാണ്': ചാഹൽ


"ധോണി ഇപ്പോഴും ഞങ്ങളുടെ നായകനാണ്" എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ചാഹല്‍ പറഞ്ഞു.
മിഡ് ഓണിലോ ലോങ് ഓണിലോ കോഹ്‍ലി ഫീൽഡ് ചെയ്യുന്ന സമയത്ത് പെട്ടെന്ന് അവിടെ ചെന്ന് കാര്യങ്ങൾ ചോദിക്കാനായെന്ന് വരില്ല.

ഇത്തരം സമയങ്ങളിൽ ധോണി വേണ്ട നി‍ർദ്ദേശങ്ങൾ നൽകാറുണ്ടെന്നും ചാഹൽ കൂട്ടിച്ചേ‍ർത്തു. ഫീൽഡ് ചെയ്യുന്ന സ്ഥലത്ത് തന്നെ തുട‍ർന്നോളൂയെന്ന് ധോണി കോഹ്‍ലിയോട് പറയാറുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

MS Dhoni is still team India's captain, says Chahal

After stepping down form captaincy MS Dhoni is still approachable for any kind of advice in the field, said Yuzvendra Chahal.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്