ന്യൂഡൽഹി: പിറന്നാൾ ദിനത്തിൽ ക്രിക്കറ്റിൽ സുവർണനേട്ടം സ്വന്തമാക്കി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. 500 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ധോണി മാറി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരമായിരുന്നു അദ്ദേഹത്തിൻെറ 500ാം മത്സരം.
2014ൽ എംഎസ് ധോണി ടെസ്റ്റിൽ നിന്ന് വിരമിച്ചിരുന്നു. 90 ടെസ്റ്റ് മത്സരങ്ങളും 318 ഏകദിനങ്ങളും 92 ട്വൻറി20 മത്സരങ്ങളും ആണ് ധോണി കളിച്ചിട്ടുള്ളത്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരം സച്ചിൻ ടെണ്ടുൽക്കറാണ്.
664 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. രാഹുൽ ദ്രാവിഡാണ് രണ്ടാം സ്ഥാനത്ത്. 509 മത്സരങ്ങളാണ് ദ്രാവിഡ് കളിച്ചിട്ടുള്ളത്.