ആപ്പ്ജില്ല

ക്രിക്കറ്റിന് അവധി നൽകി ഫുട്ബോൾ കളിച്ച് ധോണി!

ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകൾക്ക് ശേഷം ഫുട്ബോളിനായി അൽപം സമയം ചെലവഴിക്കുകയാണ് ഇപ്പോൾ ധോണി

Samayam Malayalam 26 Jul 2018, 3:50 pm
ന്യൂഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എംഎസ് ധോണിക്ക് ഫുട്ബോളിനോടുള്ള ഇഷ്ടം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. സ്കൂൾ കാലഘട്ടത്തിൽ ഫുട്ബോൾ കളിച്ചിരുന്ന ധോണി ഗോൾകീപ്പറായിരുന്നു. എന്നാൽ പിന്നീട് പരിശീലകർ തന്നെയാണ് ധോണിയ ക്രിക്കറ്റിലേക്ക് വഴിതിരിച്ച് വിട്ടത്.
Samayam Malayalam MSD


ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകൾക്ക് ശേഷം ഫുട്ബോളിനായി അൽപം സമയം ചെലവഴിക്കുകയാണ് ഇപ്പോൾ ധോണി. ബോളിവുഡ് താരം ഇഷാൻ ഖട്ടറിനൊപ്പം ധോണി ഫുട്ബോൾ പരിശീലിക്കുന്ന ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നത്.

ഇറാനിയൻ സംവിധായകൻ മജിദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന ചിത്രത്തിലെ നായകനായിരുന്നു ഇഷാന്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്