ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് എംഎസ് ധോണിയാണ്. ഒരു ഭാഗത്ത് വിക്കറ്റുകൾ വീണപ്പോൾ നങ്കൂരമിട്ട കേദാർ ജാദവും ധോണിയും ചേർന്നാണ് ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം സമ്മാനിച്ചത്. മത്സരത്തിൽ 59 റൺസെടുത്ത് പുറത്താവാതെ നിന്ന ധോണി ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മയുടെ സിക്സർ റെക്കോർഡും മറികടന്നു. മത്സരത്തിൽ ഒരു സിക്സർ പറത്തിയ ധോണി ഇന്ത്യക്കായി ഏകദിനത്തിൽ ആകെ അടിച്ചിട്ടുള്ളത് 216 സിക്സറുകളാണ്. 215 സിക്സർ അടിച്ച രോഹിതിനെ ധോണി മറികടക്കുകയായിരുന്നു.
463 മത്സരങ്ങളിൽ നിന്ന് 195 സിക്സറുകൾ അടിച്ചിട്ടുള്ള സച്ചിൻ ടെണ്ടുൽക്കറാണ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ.
463 മത്സരങ്ങളിൽ നിന്ന് 195 സിക്സറുകൾ അടിച്ചിട്ടുള്ള സച്ചിൻ ടെണ്ടുൽക്കറാണ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ.