അഡലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനം മഹേന്ദ്ര സിങ് ധോണിയുടെ തിരിച്ചു വരവായാണ് ആഘോഷിക്കക്കപ്പെടുന്നത്. അവസാന ഓവറിലെ ധോണി ടച്ച് സിക്സർ അടക്കം ഇന്ത്യൻ വിക്കറ്റ് കീപ്പർ പഴയ ഫിനിഷറുടെ ഫോമിലേക്ക് ഉയരുകയായിരുന്നു. എന്നാൽ മത്സരത്തിൽ ധോണി കാണിച്ച ഒരു അബദ്ധവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഒരു സിംഗിൾ ഓടി പൂർത്തിയാക്കാത്തതിൻെറ വീഡിയോയാണ് പ്രചരിക്കുന്നത്. അമ്പയർമാർ പോലും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. 45ാം ഓവറിൻെറ അവസാന പന്തിലായിരുന്നു സംഭവം. ക്രീസിന് തൊട്ടടുത്ത് വരെയെത്തിയ ശേഷം ധോണി തിരിച്ച് മടങ്ങുന്നത് വീഡിയോയിൽ കാണാം.
അമ്പയർമാർ ഇത് ശ്രദ്ധിച്ചില്ല. ഓവർ അവസാനിച്ചതായി പ്രഖ്യാപിക്കുകയും ഇന്ത്യക്ക് ഒരു റൺ അനുവദിക്കുകയും ചെയ്തു. ധോണിയുടെ മികച്ച ഇന്നിങ്സിൻെറ കൂടി ബലത്തിലാണ് അഡലെയ്ഡ് ഏകദിനത്തിൽ ഇന്ത്യ വിജയിച്ചത്.
അമ്പയർമാർ ഇത് ശ്രദ്ധിച്ചില്ല. ഓവർ അവസാനിച്ചതായി പ്രഖ്യാപിക്കുകയും ഇന്ത്യക്ക് ഒരു റൺ അനുവദിക്കുകയും ചെയ്തു. ധോണിയുടെ മികച്ച ഇന്നിങ്സിൻെറ കൂടി ബലത്തിലാണ് അഡലെയ്ഡ് ഏകദിനത്തിൽ ഇന്ത്യ വിജയിച്ചത്.