ആപ്പ്ജില്ല

പതിനേഴാം വയസ്സിൽ യശസ്വിക്ക് ഡബിൾ സെഞ്ച്വറി; വിജയ് ഹസാരെ ട്രോഫിയിൽ പിറന്നത് പുതിയ ചരിത്രം

ക്രിക്കറ്റ് ആരാധകർ ഓർത്തു വെച്ചോളൂ... യശസ്വി ജെയ്സ്വാൾ എന്ന മുംബൈ ക്രിക്കറ്ററുടെ പേര്. വിജയ് ഹസാരെ ട്രോഫിയിലെ അരങ്ങേറ്റ സീസണിൽ മൂന്നാം സെഞ്ച്വറി. ലിസ്റ്റ് എയിൽ ഡബിൾ സെഞ്ച്വറി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റർ...

Samayam Malayalam 16 Oct 2019, 4:45 pm

ഹൈലൈറ്റ്:

  • വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജുവിന് പിന്നാലെ വീണ്ടും ഡബിൾ സെഞ്ച്വറി
  • ഇന്ത്യൻ ക്രിക്കറ്റിൻെറ ഭാവി വാഗ്ദാനമായി യശസ്വി ജെയ്സ്വാൾ
  • 154 പന്തിൽ നിന്നാണ് താരം 203 റൺസ് നേടിയത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Yashasvi Jaiswal
ബെംഗലൂരു: ലിസ്റ്റ് എ ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മുംബൈ താരം യശസ്വി ജെയ്സ്വാൾ. വിജയ് ഹസാരെ ട്രോഫിയിൽ ബുധനാഴ്ച ജാർക്കണ്ഠിനെതിരെ നടന്ന മത്സരത്തിലാണ് പുതിയ ചരിത്രം പിറന്നത്. കേരള ക്രിക്കറ്റർ സഞ്ജു സാംസണിന് ശേഷം ഈ സീസണിൽ ഡബിൾ സെഞ്ച്വറി നേടുന്ന രണ്ടാമത് താരമാണ് യശസ്വി.
12 സിക്സറും 17 ഫോറും പറത്തിയാണ് 154 പന്തിൽ നിന്നുമാണ് മുംബൈയുടെ യുവതാരം 203 റൺസ് അടിച്ചത്. ഈ സീസണിൽ അരങ്ങേറ്റം നടത്തിയ താരത്തിൻെറ മൂന്നാമത് സെഞ്ച്വറിയാണിത്. നേരത്തെ കേരളത്തിനെതിരെയും ഗോവക്കെതിരെയും സെഞ്ച്വറി നേടിയിരുന്നു.

Read More: Vijay Hazare Trophy: വിഷ‍്‍ണു വിനോദിന് വെടിക്കെട്ട് സെഞ്ച്വറി; ആന്ധ്രയെ 6 വിക്കറ്റിന് തകർത്ത് കേരളം

സഞ്ജുവിനും കെവി കൗശലിനും ശേഷം വിജയ് ഹസാരെ ട്രോഫിയിൽ ഡബിൾ സെഞ്ച്വറി നേടുന്ന മൂന്നാമത് ക്രിക്കറ്ററാണ് യശസ്വി. 1975ൽ അലൻ ബാരോ 20ാം വയസ്സിൽ നേടിയ ഡബിൾ സെഞ്ച്വറിയായിരുന്നു ലിസ്റ്റ് എയിലെ നേരത്തെയുള്ള റെക്കോർഡ്. ഈ റെക്കോർഡാണ് യശസ്വി ഇപ്പോൾ പഴങ്കഥയാക്കിയിരിക്കുന്നത്. ഈ ലിസ്റ്റിൽ സഞ്ജു സാംസൺ 9ാം സ്ഥാനത്തുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്