ആപ്പ്ജില്ല

നാഗാലാൻറ് 2 റൺസിന് ഓൾ ഔട്ട്: എറിഞ്ഞിട്ടത് കേരളം

ബിസിസിഎെ അണ്ടർ 19 ഏകദിന ലീഗിലാണ് ചരിത്രം പിറന്നത്

TNN 25 Nov 2017, 1:10 pm
ന്യൂഡൽഹി: ലോക ക്രിക്കറ്റിൻെറ ചരിത്രത്തിൽ ഇതേ വരെ ഇങ്ങനെയൊരു സ്കോർ കാർഡ് ഉണ്ടായിക്കാണില്ല. 17 ഓവറിൽ രണ്ട് റൺസിന് ഓൾ ഔട്ട്. നാഗാലാൻറ് അണ്ടർ 19 വനിതാ ക്രിക്കറ്റ് ടീമിനെ കേരളമാണ് രണ്ടക്കം പോലും കടത്താതെ പുറത്താക്കി നാണം കെടുത്തിയത്.
Samayam Malayalam nagaland all out for 2 runs against kerala u19 womens team
നാഗാലാൻറ് 2 റൺസിന് ഓൾ ഔട്ട്: എറിഞ്ഞിട്ടത് കേരളം


ഗുണ്ടൂരിൽ നടക്കുന്ന ബിസിസിഎെ അണ്ടർ 19 ഏകദിന ലീഗിലാണ് ചരിത്രം പിറന്നത്. നാഗാ ടീമിലെ ഒമ്പത് പേരും റണ്ണൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു. 18 പന്തുകൾ നേരിട്ട് നാഗാലാൻറ് ഓപ്പണർ മേനക ഒരു റണ്ണെടുത്തു. ഇതില്ലായിരുന്നെങ്കിൽ നാഗാലാൻറ് സംപൂജ്യരാവുമായിരുന്നു.

കേരള ബൗളർ അലീന സുരേന്ദ്രൻ എറിഞ്ഞ ഒരു വൈഡാണ് അവരുടെ മറ്റൊരു റൺ. അലീന മാത്രമാണ് മത്സരത്തിൽ റൺസ് വഴങ്ങിയത്. കേരളത്തിന് വേണ്ടി ക്യാപ്റ്റൻ മിന്നുമണി നാലോവ‍ർ എറിഞ്ഞ് നാല് വിക്കറ്റെടുത്തു. പി.സൗരഭ്യ ആറോവറിൽ രണ്ട് വിക്കറ്റെടുക്കുകയും ചെയ്തു.

മൂന്ന് റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം ആദ്യ പന്തിൽ തന്നെ ബൗണ്ടറി അടിച്ച് 10 വിക്കറ്റ് വിജയം സ്വന്തമാക്കുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്