പാകിസ്ഥാന് യുവ ബൗളര്‍ നസീം ഷായും ഉര്‍വശി റൗട്ടേലയും തമ്മില്‍ എന്താണെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ അന്വേഷണം. ഏഷ്യാ കപ്പില്‍ കളികാണാനെത്തിയ ബോളിവുഡ് നടി ഇന്ത്യന്‍ താരം ഋഷഭ് പന്തിന്റെ മുന്‍ സുഹൃത്താണ്. അടുത്തിടെ ഉര്‍വശിയും പന്തും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ പരസ്പരം പരിഹാസവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെ നസീം ഷായുമായി ഉര്‍വശി അടുപ്പത്തിലായെന്നാണ് സൂചന. ഉര്‍വശി റൗട്ടേല ദിവസങ്ങള്‍ക്ക് മുന്‍പ് നസീം ഷായുടെ ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. ഇന്ത്യ പാകിസ്ഥാന് കളി ആസ്വദിക്കുന്ന റൗട്ടേലയും പാകിസ്ഥാന് താരം നസീം ഷായുടെ ചില ചിത്രങ്ങളുമെല്ലാം ഇടവിട്ടു കാണിക്കുന്ന രീതിയിലുള്ളതായിരുന്നു വീഡിയോ. ഇത് വൈറലായതിന്റെ പിന്നാലെ നടി ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, അപ്പോഴേക്കും ആരാധകര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.
ഏഷ്യാ കപ്പിലൂടെ അരങ്ങേറ്റം നടത്തി ഉജ്വലമായി തുടങ്ങിയ നസീം ഷാ വാര്‍ത്തകളിലെ ശ്രദ്ധാകേന്ദ്രമായതിന്റെ പിന്നാലെയാണ് നടി തന്റെ ആരാധന സൂചിപ്പിക്കുന്ന രീതിയിലുള്ള വീഡിയോയും ഷെയര്‍ ചെയ്തത്. ഇതോടെ നസീം ഷായോട് മാധ്യമങ്ങള്‍ ഇതേക്കുറിച്ച് ചോദിക്കുകയുമുണ്ടായി. ഇന്ത്യയിലെ അറിയപ്പെടുന്ന നടിയുമായി സൗഹൃദത്തിലാണോയെന്നായിരുന്നു മാധ്യമങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത്.
ആരാണ് ഉര്‍വശിയെന്ന് തനിക്ക് അറിയില്ലെന്നാണ് നസീം ഷാ മറുപടി നല്‍കിയത്. മത്സരത്തില്‍ മാത്രമാണ് താന്‍ ശ്രദ്ധചെലുത്തുന്നത്. ചിലര്‍ വീഡിയോ അയക്കുന്നത് സാധാരണമാണ്. എന്നാല്‍, അതേക്കുറിച്ച് തനിക്കൊന്നുമറിയില്ല. കളികാണാനും പ്രോത്സാഹിപ്പിക്കാനുമെത്തിയ ആളുകള്‍ക്ക് നന്ദി പറയുന്നതായും നസീം ഷാ പറയുകയുണ്ടായി. ഏഷ്യാ കപ്പ് ഫൈനല്‍ സമാപിച്ചതിന് പിന്നാലെ നസീം ഷാ ഉര്‍വശിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തു. സംഭവം ആരാധകരറിഞ്ഞതോടെ താരം അണ്‍ഫോളോ ചെയ്യുകയായിരുന്നു.
അടുത്തും അകന്നുമായി ഇരുവര്‍ക്കുമിടയില്‍ ഒരു പ്രണയം രൂപപ്പെടുന്നുണ്ടെന്നാണ് ഇപ്പോള്‍ ആരാധകരുടെ കണ്ടെത്തല്‍. ക്രിക്കറ്റ് താരങ്ങളോടാണ് ഉര്‍വശിക്ക് കമ്പമെന്നും ഋഷഭ് പന്തിന് ശേഷം നസീം ഷായ്ക്ക് പിന്നാലെ പോയത് അതുകൊണ്ടാണെന്നും ചിലര്‍ പറയുന്നുണ്ട്. എന്തുതന്നെയായാലും രണ്ടുപേര്‍ക്കും ഇപ്പോള്‍ ആരാധകരുടെ ട്രോള്‍ മഴയാണ്. ടി20 ലോകകപ്പിലാണ് ഇനി ഇന്ത്യ പാകിസ്ഥാന് മത്സരം നടക്കാനിരിക്കുന്നത്. ഈ മത്സരം കാണാനും ഉര്‍വശി ഓസ്ട്രേലിയയില്‍ എത്തിയേക്കും.
Read Latest Sports News and Malayalam Newsundefined