ആപ്പ്ജില്ല

സന്ദീപ് ലാമിച്ചനെ ഐപിഎല്‍ കളിക്കുന്ന ആദ്യ നേപ്പാള്‍ ക്രിക്കറ്റര്‍

ചരിത്രം കുറിച്ച് സന്ദീപ് ലാമിച്ചനെ; ഐപിഎല്‍ കളിക്കുന്ന ആദ്യ നേപ്പാള്‍ താരം

TNN 28 Jan 2018, 4:28 pm
ന്യൂഡല്‍ഹി: നേപ്പാള്‍ അണ്ടര്‍-19 ക്രിക്കറ്റര്‍ സന്ദീപ് ലാമിച്ചനെ ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കും. ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് 17 വയസുകാരനായ സന്ദീപിനെ ഐപിഎല്‍ ലേലത്തില്‍ സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു നേപ്പാളീസ് ക്രിക്കറ്റര്‍, ഐപിഎല്‍ കോണ്‍ട്രാക്റ്റ് സ്വന്തമാക്കുന്നത്.
Samayam Malayalam nepal legspinner sandeep lamichhane to play ipl with delhi daredevils
സന്ദീപ് ലാമിച്ചനെ ഐപിഎല്‍ കളിക്കുന്ന ആദ്യ നേപ്പാള്‍ ക്രിക്കറ്റര്‍


അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് സന്ദീപ് ഡല്‍ഹി ടീമില്‍ എത്തുന്നത്. ലെഗ് സ്‍പിന്നറാണ് സന്ദീപ്. 2016 ഐസിസി അണ്ടര്‍-19 ലോകകപ്പില്‍ അയര്‍ലണ്ടിന് എതിരെ ഹാട്രിക് നേടിയതോടെയാണ് സന്ദീപ് ശ്രദ്ധിക്കപ്പെട്ടത്.

ഈ ടൂര്‍ണമെന്‍റില്‍ 14 വിക്കറ്റുകള്‍ നേടിയ സന്ദീപ് മികച്ച രണ്ടാമത്തെ ബൗളറുമായിരുന്നു. സന്ദീപിന്‍റെ പ്രകടനം ശ്രദ്ധിച്ച മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ മൈക്കിള്‍ ക്ലര്‍ക്ക് സ്വന്തം അക്കാദമിയില്‍ പരിശീലനവും നല്‍കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്