ആപ്പ്ജില്ല

ജീവിതം മാറ്റിമറിച്ചത് ആ തീരുമാനം, ഒടുവിൽ വിരാട് കോലി വെളിപ്പെടുത്തുന്നു; കരിയറിൽ വഴിത്തിരിവുണ്ടാക്കിയ ആ രഹസ്യം!!

നെറ്റ്ഫ്ലിക്സിൽ ഒരു ഡോക്യുമെൻററി കണ്ടതിന് ശേഷമാണ് വിരാട് കോലി ട്വിറ്ററിൽ ഇക്കാര്യം വിശദീകരിച്ചത്.

Samayam Malayalam 23 Oct 2019, 1:10 pm
ഇന്ത്യൻ നായകൻ വിരാട് കോലി ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായി അദ്ദേഹത്തെ പലരും വിലയിരുത്താറുണ്ട്. 2008ൽ കരിയർ തുടങ്ങിയത് മുതൽ കോലിയുടെ വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. എന്നാൽ അന്നത്തെ തടിച്ചുരുണ്ട മനുഷ്യനല്ല ഇന്ന് കോലി. ശാരീരികമായി അദ്ദേഹം ഏറെ മാറിയിരിക്കുന്നു.
Samayam Malayalam never felt better in my life after i turned vegetarian says indian captain virat kohli
ജീവിതം മാറ്റിമറിച്ചത് ആ തീരുമാനം, ഒടുവിൽ വിരാട് കോലി വെളിപ്പെടുത്തുന്നു; കരിയറിൽ വഴിത്തിരിവുണ്ടാക്കിയ ആ രഹസ്യം!!


ഫിറ്റ്നസ് ശ്രദ്ധിക്കുന്നതിൽ ക്രിക്കറ്റ് ലോകത്തിനാകെയും മാതൃകയാണ് അദ്ദേഹം. തൻെറ ജീവിതം മാറ്റിമറിച്ച ഒരു തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ അദ്ദേഹം. നെറ്റ്ഫ്ലിക്സിൽ ഗെയിം ചെയിഞ്ചേഴ്സ് എന്ന ഡോക്യുമെൻററി കണ്ട ശേഷമാണ് കോലി തൻെറ ജീവിതരീതിയിൽ വരുത്തിയ മാറ്റം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വിശദീകരിച്ചത്.

Also Read: നന്ദി പറയാനുള്ളത് രണ്ട് പേരോട്, അവരില്ലെങ്കിൽ ഈ പ്രകടനമില്ല; വിജയരഹസ്യം തുറന്നു പറഞ്ഞ് രോഹിത് ശർമ

ഒരു വർഷം മുമ്പാണ് കോലി പൂർണമായും വെജിറ്റേറിയനായത്. ഇത് വലിയ മാറ്റമാണ് തൻെറ കരിയറിൽ ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ ഇത്രയേറെ സന്തോഷം തോന്നിയ മറ്റൊരു തീരുമാനം എടുത്തിട്ടില്ലെന്നും കോലി കൂട്ടിച്ചേർത്തു.


മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ നയിക്കുന്ന വിരാട് കോലി കരിയറിലെ ഏറ്റവും തിരക്കുള്ള സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ശാരീരിക ക്ഷമതക്കൊപ്പം തന്നെ മാനസിക സമ്മർദ്ദം ഇല്ലാതെ കായികരംഗത്ത് സജീവമായി നിർത്തുന്നതിൽ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ടെന്നാണ് കോലി വ്യക്തമാക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇന്ന് ഏറ്റവും ശാരീരിക ക്ഷമതയുള്ള താരം കോലി തന്നെയാണെന്ന കാര്യത്തിൽ സംശയം വേണ്ട.

Also Read: ശ്രീശാന്തിനെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചോ? എന്താണ് സംഭവിച്ചത്... ആരോപണങ്ങൾക്ക് മറുപടിയുമായി കാർത്തിക്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്