ആപ്പ്ജില്ല

എെപിഎൽ 2018 ഏപ്രിൽ ഏഴിന് മുംബൈയിൽ തുടങ്ങും

ടൂർണമെൻറിലെ ആദ്യമത്സരവും ഫൈനലും മുംബൈയിൽ നടക്കുമെന്ന് എെപിഎൽ ഗവേണിങ് കൗൺസിൽ അറിയിച്ചു

TNN 23 Jan 2018, 11:19 am
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് 11ാമത് എഡിഷൻ ഈ വർഷം ഏപ്രിൽ ഏഴ് മുതൽ മെയ് 27 വരെ നടക്കും. ടൂർണമെൻറിലെ ആദ്യമത്സരവും ഫൈനലും മുംബൈയിൽ നടക്കുമെന്ന് എെപിഎൽ ഗവേണിങ് കൗൺസിൽ അറിയിച്ചു. ഉദ്ഘാടന ചടങ്ങുകൾ ഏപ്രിൽ ആറിന് മുംബൈയിൽ നടക്കും.
Samayam Malayalam new season ipl to begin on april 7 in mumbai
എെപിഎൽ 2018 ഏപ്രിൽ ഏഴിന് മുംബൈയിൽ തുടങ്ങും


ഈ വ‍ർഷം മുതൽ മത്സരങ്ങൾ വൈകുന്നേരം 5.30നും രാത്രി എട്ടിനുമായിരിക്കും നടക്കുക. എെപിഎൽ സംപ്രേഷവകാശമുള്ള സ്റ്റാ‍ർ സ്പോ‍ർട്സിൻെറ അഭ്യ‍ർഥന പരിഗണിച്ചാണ് ഈ മാറ്റം. നേരത്തെ വൈകീട്ട് നാലിനും രാത്രി ഏഴിനുമായിട്ടാണ് മത്സരങ്ങൾ നടത്തിയിരുന്നത്.

ജനുവരി 27,28 തീയ്യതികളിൽ ബെംഗലൂരുവിലാണ് എെപിഎൽ ലേലം നടക്കുന്നത്. 360 ഇന്ത്യൻ താരങ്ങളടക്കം 578 താരങ്ങളാണ് ലേലത്തിലുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്