ആപ്പ്ജില്ല

പരിമിത ഓവറിൽ ശ്രദ്ധിക്കാൻ മുൺറോ ടെസ്റ്റ് നിർത്തുന്നു

ഏകദിന, ട്വൻറി 20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ന്യൂസിലൻറ് ബാറ്റസ്മാൻ കോളിൻ മുൺറോ ടെസ്റ്റ് കളിക്കുന്നത് കുറയ്ക്കുന്നു

TNN 9 Mar 2018, 1:36 pm
വെല്ലിങ്ടൺ: ഏകദിന, ട്വൻറി 20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ന്യൂസിലൻറ് ബാറ്റസ്മാൻ കോളിൻ മുൺറോ ടെസ്റ്റ് കളിക്കുന്നത് കുറയ്ക്കുന്നു. നിലവിൽ ഒരേയൊരു ടെസ്റ്റ് മത്സരം മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും നിലവിൽ ടീമിലെ പ്രധാന താരങ്ങളിലൊരാളായ അദ്ദേഹം ഇനി ടെസ്റ്റിൽ പരിഗണിക്കപ്പെട്ടാലും കളിക്കാനില്ലെന്ന നിലപാടിലാണ്.
Samayam Malayalam new zealands colin munro quits tests to focus on t20s odis
പരിമിത ഓവറിൽ ശ്രദ്ധിക്കാൻ മുൺറോ ടെസ്റ്റ് നിർത്തുന്നു


വരുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ലക്ഷ്യമിട്ട് പരിമിത ഓവർ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ദക്ഷിണാഫ്രിക്കൻ വംശജനായ മുൺറോ ട്വൻറി20 ക്രിക്കറ്റിൽ ഇന്ന് ലോകത്തെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.

വരുന്ന സീസണിൽ ന്യൂസിലൻറിലെ പ്രാദേശിക ക്രിക്കറ്റിലും അദ്ദേഹം കളിക്കില്ല. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 48 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം ന്യൂസിലൻറിന് വേണ്ടി ഒരേയൊരു ടെസ്റ്റ് മാത്രമേ കളിച്ചിട്ടുള്ളൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്