ആപ്പ്ജില്ല

ശാർദൂലും മനീഷ് പാണ്ഡെയും മുന്നിൽ നിന്ന് നയിച്ചു: ഇന്ത്യക്ക് വിജയം

ആറ് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്

TNN 13 Mar 2018, 11:12 am
കൊളംബോ: നിധാഹാസ് ട്രോഫിക്കായുള്ള ത്രിരാഷ്‍ട്ര പരമ്പരയിൽ ഫൈനലിലേക്ക് ഒരു ചുവട് കൂടി അടുത്ത് ടീം ഇന്ത്യ. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.
Samayam Malayalam nidahas trophy 2018 india beat sri lanka by six wickets
ശാർദൂലും മനീഷ് പാണ്ഡെയും മുന്നിൽ നിന്ന് നയിച്ചു: ഇന്ത്യക്ക് വിജയം


മഴ മൂലം ഒരോവ‍ർ കുറച്ച് 19 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലങ്ക 152 റൺസാണെടുത്തത്. 17.3 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. പുറത്താവാതെ 42 റൺസെടുത്ത മനീഷ് പാണ്ഡെയും 39 റൺസെടുത്ത ദിനേഷ് കാ‍ർത്തിക്കും ചേ‍ർന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

നേരത്തെ മികച്ച സ്കോ‍ർ പടുത്തുയർത്താനുള്ള ലങ്കൻ ശ്രമങ്ങളെ തകർത്തത് യുവ പേസർ ശാ‍ർദൂൽ താക്കൂറും സ്പിന്നർ വാഷിങ്ടൺ സുന്ദറും ചേർന്നാണ്. ശാ‍ർദൂൽ 27 റൺസ് വഴങ്ങി നാല് വിക്കറ്റും സുന്ദ‍ർ 21 റൺസ് വഴങ്ങി 2 വിക്കറ്റും വീഴ്ത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്