ആപ്പ്ജില്ല

ത്രിരാഷ്ട്ര പരമ്പര: ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും

ശ്രീലങ്കയിൽ മാർച്ച് ആറിന് തുടങ്ങുന്ന നിദാഹാസ് ട്രോഫിക്കായുള്ള ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കും

TNN 25 Feb 2018, 1:36 pm
ന്യൂഡൽഹി: ശ്രീലങ്കയിൽ മാർച്ച് ആറിന് തുടങ്ങുന്ന നിദാഹാസ് ട്രോഫിക്കായുള്ള ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കും. നായകൻ വിരാട് കോഹ്‍ലിക്കും മുൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്.
Samayam Malayalam nidahas trophy rohit sharma to lead tri series in sri lanka
ത്രിരാഷ്ട്ര പരമ്പര: ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും


ഓൾ റൗണ്ട‍ർ ഹാ‍ർദിക് പാണ്ഡ്യ, ഫാസ്റ്റ് ബൗള‍ർമാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, സ്പിന്ന‍ർ കുൽദീപ് യാദവ് എന്നിവർക്കും ബിസിസിഎെ വിശ്രമം അനുവദിച്ചു. ശിഖർ ധവാനാണ് ടീമിൻെറ വൈസ് ക്യാപ്റ്റൻ. വിക്കറ്റ് കീപ്പ‍ർമാരായി ദിനേഷ് കാ‍ർത്തിക്, ഋഷഭ് പന്ത് എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

ടീം ഇവരിൽ നിന്ന്: രോഹിത് ശർമ്മ (ക്യാ), ശിഖർ ധവാൻ (വൈസ്.ക്യാ), കെ.എൽ.രാഹുൽ, സുരേഷ് റെയ്‍ന, മനീഷ് പാണ്ഡേ, ദിനേഷ് കാ‍ർത്തിക്ക് (വി.കീ), ദീപക് ഹൂഡ, വാഷിങ‍്‍ടൺ സുന്ദർ, യുസ്‍വേന്ദ്ര ചാഹൽ, അക‍്‍സർ പട്ടേൽ, വിജയ് ശങ്ക‍ർ, ശാർദുൽ താക്കൂർ, ജയദേവ് ഉനാദ‍്‍കദ്, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്