ആപ്പ്ജില്ല

ഓപ്പണിങ്ങ് പൊസിഷനില്‍ രോഹിതിന് തിരിച്ചടി; പൂജ്യത്തിന് പുറത്ത്

ഓപ്പണറായി ഇറങ്ങി രണ്ട് പന്ത് മാത്രം നേരിട്ട രോഹിത് പൂജ്യം റണ്‍സിനാണ് പുറത്തായത്. മൂന്നാം ദിനം മത്സരം ആരംഭിച്ച് രണ്ടാമത്തെ ഓവറില്‍ വെര്‍നോണ്‍ ഫീലന്‍ഡറുടെ പന്തിലാണ് രോഹിത് പുറത്തായത്

Samayam Malayalam 28 Sept 2019, 4:54 pm
വിജയനഗരം: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവന് വേണ്ടി ഓപ്പണറായി ഇറങ്ങിയ രോഹിത് ശര്‍മ്മയ്ക്ക് തിരിച്ചടി. കേവലം രണ്ട് പന്ത് മാത്രം നേരിട്ട രോഹിത് പൂജ്യം റണ്‍സിന് പുറത്തായി. മൂന്നാം ദിനം മത്സരം ആരംഭിച്ച് രണ്ടാമത്തെ ഓവറില്‍ വെര്‍നോണ്‍ ഫീലന്‍ഡറുടെ പന്തിലാണ് ഹിറ്റ്‌മാന്‍ പുറത്തായത്. ക്ലാസന്‍ ക്യാച്ച് ചെയ്താണ് രോഹിത്തിനെ പുറത്താക്കിയത്.
Samayam Malayalam rohit


ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണര്‍ ബാറ്റ്സ്മാനായി രോഹിത് ശര്‍മ്മ ഇറങ്ങുമെന്ന് നേരത്തേ പ്രഖ്യാപനം ഉണ്ടായിരുന്നു. സെപ്റ്റംബര്‍ 12ന് മൂന്ന് മത്സരങ്ങള്‍ക്കുള്ള ടെസ്റ്റ് ടീമിനെ മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് രോഹിത് ഓപ്പണ്‍ ചെയ്യുന്ന കാര്യം അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെയാണ് പൂജ്യത്തിന് പുറത്തായി താരം നാണക്കേടിലായിരിക്കുന്നത്.

Also Read: മെട്രിക്സ് ചലഞ്ച് ഏറ്റെടുത്ത് ഇബ്രാഹിമോവിച്ചിന്‍റെ അതിശയിപ്പിക്കും വീഡിയോ

മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിക്കാനൊരുങ്ങുന്നത്. ഒക്ടോബര്‍ രണ്ട് മുതല്‍ ആറ് വരെ നടക്കുന്ന ആദ്യ മത്സരം വിശാഖപട്ടണം വൈഎസ് രാജശ്ഖര റെഡ്ഡി സ്റ്റേഡിയത്തിലാണ് നടക്കുക. രണ്ടാം മത്സരം മഹാരാഷ്ട ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലും മൂന്നാമത്തെ മത്സരം റാഞ്ചിയിലെ ജെഎസ്‍സിഎ അന്താരാഷ്ട്ര സ്റ്റേഡിയത്തിലുമാണ് നടക്കുക.

Also Read: ഇവര്‍ തമ്മിലുള്ള ബന്ധം പിഎസ്ജിക്ക് നിര്‍ണ്ണായകമെന്ന് കോച്ച് തോമസ് ടച്ചല്‍

സന്നാഹ മത്സരത്തില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 279-6 എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു. നാല് വിക്കറ്റിന് 199 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക ആരംഭിച്ചത് . സെഞ്ചുറി നേടിയ നായകന്‍ ഏയ്‌ഡന്‍ മാര്‍ക്രമും (100 റിട്ടയേര്‍ഡ് ഹര്‍ട്ട്) അര്‍ധ സെഞ്ചുറി സ്വന്തമാക്കിയ തെമ്പ ബാവുമയുമാണ് (87) ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചത്. വെര്‍നോണ്‍ ഫിലാന്‍ഡര്‍ 48ലും സുബൈര്‍ ഹംസ 22ലും പുറത്തായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്