പേസർ ഒഷാനെ തോമസിൻെറ തകർപ്പൻ ബൗളിങ് പ്രകടനത്തിൻെറയും ബാറ്റ്സ്മാൻമാരുടെ വെടിക്കെട്ടിൻെറയും പിൻബലത്തിൽ ഒന്നാം ടി20യിൽ ശ്രീലങ്കയെ തകർത്ത് വെസ്റ്റ് ഇൻഡീസ്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നതിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഒഷാനെ 28 റൺസ് വഴങ്ങിയാണ് 5 വിക്കറ്റുകൾ വീഴ്ത്തിയത്. 25 റൺസിനാണ് വെസ്റ്റ് ഇൻഡീസിൻെറ വിജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിനായി ലെൻഡിൽ സിമ്മൻസ് പുറത്താകാതെ 67 റൺസ് നേടി. ക്യാപ്റ്റൻ കീരോൺ പൊള്ളാർഡ് 15 പന്തിൽ നിന്ന് 34 റൺസും ആന്ദ്രേ റസ്സൽ 14 പന്തിൽ നിന്നും 35 റൺസും നേടി. 4 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് വിൻഡീസ് നേടിയത്.
Also Read: ഗ്യാലറിയിലേക്ക് പറന്നത് രണ്ട് കൂറ്റൻ സിക്സറുകൾ: ധോണിയുടെ തിരിച്ചുവരവ് കണ്ടോളൂ; കെട്ടിപ്പിടിച്ച് റെയ്ന, ഇളകി മറിഞ്ഞ് ആരാധകർ!!
ഒഷാനെ തോമസിൻെറ ബോളിങിന് മുന്നിൽ ശ്രീലങ്കൻ ബാറ്റിങ് നിര തകരുകയായിരുന്നു. 19.1 ഓവറിൽ 171 റൺസിന് അവർ എല്ലാവരും പുറത്തായി. 66 റൺസെടുത്ത കുശൽ പെരേരയാണ് ടോപ് സ്കോറർ.
Also Read: പുതിയ ചാമ്പ്യൻമാർക്ക് സാധ്യത? 2020ലെ ഐപിഎൽ കിരീടം ഈ മൂന്ന് ടീമുകളിലൊന്ന് നേടും!!