ആപ്പ്ജില്ല

ഒാവല്‍ ടെസ്റ്റ്: ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടം

അവസാനത്തെ ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടമായി

Samayam Malayalam 7 Sept 2018, 6:49 pm
ഒാവല്‍: അവസാനത്തെ ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടമായി. ജഡേജയുടെ ക്യാച്ചില്‍ ഒാപ്പണര്‍ കീറ്റര്‍ ജെന്നിങ്സാണ് 23 റണ്‍സെടുത്തശേഷം പുറത്തായത്. ഇംഗ്ലണ്ട് 74 റണ്‍സ് നേടിയിരിക്കുകയാണ്.
Samayam Malayalam oval


നാലാം ടെസ്റ്റോടെ പരമ്പര കൈവിട്ട ഇന്ത്യ രണ്ടുമാറ്റങ്ങളോടെയാണ് കളത്തിലിറങ്ങിയത്. ആര്‍ അശ്വിനു പകരം രവീന്ദ്ര ജഡേജയും ഒാള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു പകരം ഹൈദരാബാദില്‍ നിന്നുള്ള ഹനുമ വിഹാരിയുമാണ് ടീമില്‍.

കരിയറിലെ അവസാന ടെസ്റ്റ് കളിക്കുന്ന അലസ്റ്റൈയര്‍ കുക്ക് 77 പന്തില്‍ 37 റണ്‍സോടെയും ക്രീസിലുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്