ആപ്പ്ജില്ല

ഡി കോക്കിന്റെ വ്യാജ ഫീല്‍ഡിങ്, പാക് താരത്തിന് ഡബിള്‍ സെഞ്ച്വറി നഷ്ടം; ലോക ക്രിക്കറ്റിൽ വൻ വിവാദം!!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടാനുള്ള സുവര്‍ണാവസരം പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ഫഖര്‍ സമാന്‍ നഷ്ടമാക്കി. 193 റണ്‍സിനാണ് താരം പുറത്തായത്.

Samayam Malayalam 5 Apr 2021, 10:38 am
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന് 17 റണ്‍സിന്റെ തോല്‍വി. ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സ് നേടിയപ്പോള്‍ പാകിസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 193 റണ്‍സുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ പാക് താരം ഫഖര്‍ സമാന്റെ ശ്രമം വിഫലമായി. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ 1-1 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ഒപ്പമെത്തുകയും ചെയ്തു.
Samayam Malayalam pak vs sa fakhar zaman run out controversy fake fielding by quinton de kock
ഡി കോക്കിന്റെ വ്യാജ ഫീല്‍ഡിങ്, പാക് താരത്തിന് ഡബിള്‍ സെഞ്ച്വറി നഷ്ടം; ലോക ക്രിക്കറ്റിൽ വൻ വിവാദം!!


ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്കുവേണ്ടി മുന്‍നിര ബാറ്റ്‌സ്മാന്മാരെല്ലാം തിളങ്ങി. ക്വിന്റണ്‍ ഡി കോക്ക്(80) മാര്‍ക്രം (39), തെംബ ബവുമ (92) വാന്‍ഡര്‍ ഡസ്സന്‍ (37 പന്തില്‍ 60), ഡേവിഡ് മില്ലര്‍ (27 പന്തില്‍ 50) എന്നിവരാണ് കാര്യമായ സ്‌കോര്‍ ചെയ്ത കളിക്കാര്‍. പാകിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് 3 വിക്കറ്റുകള്‍ വീഴ്ത്തി.

(Photo/Themba Hadebe)

പാകിസ്ഥാന്റെ ബാറ്റിങ്

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനുവേണ്ടി ഫഖര്‍ സമാന്‍ മാത്രമാണ് ഉണര്‍ന്നു കളിച്ചത്. 155 പന്തില്‍ നിന്ന് സമാന്‍ 193 റണ്‍സ് നേടി. 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസം ആണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. മറ്റൊരു ബാറ്റ്‌സ്മാനും തിളങ്ങാത്തത് പാകിസ്ഥാന് തിരിച്ചടിയായി. 3 വിക്കറ്റ് വീഴ്ത്തിയ ആന്റിച്ച് നോര്‍തെയും 2 വിക്കറ്റു നേടിയ ഫേലുക്വായോയുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി മികവുകാട്ടിയ ബൗളര്‍മാര്‍.

(AP/PTI)

ചരിത്രനേട്ടത്തിനരികെ വീണു

ഏകദിനത്തില്‍ രണ്ടാമത്തെ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ പാക് താരമെന്ന ബഹുമതിയിലേക്ക് കുതിക്കുകയായിരുന്ന ഫഖര്‍ സമാന്‍ നിര്‍ഭാഗ്യകരമായാണ് റണ്ണൗട്ടായത്. അവസാന ഓവറിലെ ആദ്യ പന്ത് കവറിലേക്ക് അടിച്ച് രണ്ട് റണ്‍സ് ഓടിയ പാക് താരത്തിനെ മാര്‍ക്രമിന്റെ നേരിട്ടുള്ള ഏറില്‍ പുറത്താക്കുകയായിരുന്നു. പന്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്കാണെന്ന് ധരിച്ച സമാന്‍ പതുക്കെ ഓടിയതാണ് തിരിച്ചടിയായത്.

Also Read: ഐപിഎല്ലില്‍ കളിക്കില്ല; പക്ഷെ ശ്രേയസ് അയ്യര്‍ക്ക് മുഴുവന്‍ പ്രതിഫലവും ലഭിക്കും, എങ്ങനെ?

ക്രിക്കറ്റ് ലോകത്ത് വിവാദം

​ഡി കോക്കിന്റെ വ്യാജ ഫീല്‍ഡിങ്

ഫഖര്‍ സമാനെ പുറത്താക്കിയത് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ വ്യാജ ഫീല്‍ഡിങ് ആണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പന്ത് നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡിലേക്കാണെന്ന രീതിയില്‍ ഡി കോക്ക് സമാനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഡി കോക്കിന്റേത് നിയമസവിരുദ്ധമായതും കളിയുടെ അന്തസ്സിന് നിരക്കാത്തതുമാണെന്ന് മുന്‍ പാക് താരം ഷൊയബ് അക്തര്‍ ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്