ആപ്പ്ജില്ല

ഷാഹിദ് അഫ്രീദി വീണ്ടും അച്ഛനായി; കുടുംബത്തിലേക്ക് അഞ്ചാമത്തെ പെൺകുഞ്ഞ്, ചിത്രം പങ്കുവെച്ച് താരം!

സന്തോഷവാർത്ത പങ്കുവെച്ച് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. കുഞ്ഞിനോടൊപ്പമുള്ള ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.

Samayam Malayalam 15 Feb 2020, 12:08 pm
വീണ്ടും അച്ഛനായെന്ന സന്തോഷവാർത്ത ലോകത്തോട് പങ്ക് വെച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ഷാഹിദ് അഫ്രീദി. വെള്ളിയാഴ്ചയാണ് അഫ്രീദി - നദിയ ദമ്പതികൾക്ക് അഞ്ചാമത്തെ കുഞ്ഞ് പിറന്നത്. നാല് പെൺകുട്ടികളുടെ പിതാവാണ് അഫ്രീദി. അഞ്ചാമത്തെ പെൺകുഞ്ഞിൻെറ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു. മക്കൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്ക് വെച്ചത്.
Samayam Malayalam Afridi
മക്കളോടൊപ്പമുള്ള ചിത്രം പങ്ക് വെച്ച് ഷാഹിദ് അഫ്രീദി



തൻെറ കസിനായ നദിയയെയാണ് അഫ്രീദി വിവാഹം ചെയ്തത്. അക്സ, അൻഷ, അജ‍്‍വ, അസ്മാര എന്നിവരാണ് നാല് കുട്ടികൾ. തൻെറ പെൺകുട്ടികളെ ഔട്ട്ഡോ‍ർ സ്പോർട്സിൽ പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞ് അഫ്രീദി നേരത്തെ വിവാദത്തിൽ പെട്ടിരുന്നു. ഇൻഡോർ സ്പോർട്സിൽ പങ്കെടുക്കാമെങ്കിലും ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങളിൽ മക്കളെ പങ്കെടുപ്പിക്കില്ലെന്നാണ് അഫ്രീദി പറഞ്ഞത്.

Also Read:പുതിയ ലോഗോയും ജേഴ‍്‍സിയും സ്പോൺസറും; പുതു ദശാബ്ദത്തിൽ അടിമുടി മാറി ആർസിബി!

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന് അഫ്രീദി ഈയടുത്ത് ആവശ്യപ്പെട്ടിരുന്നു. ആഷസിനേക്കാളും പ്രാധാന്യമുള്ള ക്രിക്കറ്റ് പരമ്പരയായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: വീണ്ടും ഇംഗ്ലണ്ട് - ദക്ഷിണാഫ്രിക്ക ത്രില്ലർ, ഇത്തവണ ജയം ഇംഗ്ലണ്ടിന്; ഡീകോക്കിന് റെക്കോർഡ്, മത്സരത്തിൽ പിറന്നത് 30 സിക്സറുകൾ!!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്