ആപ്പ്ജില്ല

2003 ലോകകപ്പിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നിൽ? ആ സത്യം വെളിപ്പെടുത്തി അക്തർ

2003 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയോട് തോറ്റതിന് പിന്നിൽ രണ്ട് സുപ്രധാന കാരണങ്ങളുണ്ടായിരുന്നുവെന്ന് അക്തർ

Samayam Malayalam 6 Aug 2019, 7:03 pm
ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റിൽ ഇന്നേ വരെ കളിച്ച മത്സരങ്ങളിലെല്ലാം പാകിസ്ഥാൻ ഇന്ത്യയോട് പരാജയപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ ലോകകപ്പിലും വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം സർഫറാസ് അഹമ്മദിൻെറ നേതൃത്വത്തിലുള്ള പാകിസ്ഥാനെ തകർത്തിരുന്നു. 2003ൽ സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റൻസിയിൽ വഖാർ യൂനിസിൻെറ പാക് പടയെ തോൽപ്പിച്ചിരുന്നു.
Samayam Malayalam Akthar


സച്ചിൻ ടെണ്ടുൽക്കറുടെ 98 റൺസ് മികവിലാണ് അന്ന് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. മികച്ച ബോളിങ് നിര ഉണ്ടായിട്ടും അന്ന് പാകിസ്ഥാന് വിജയിക്കാനായില്ല. ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരത്തിൽ 274 റൺസ് ലക്ഷ്യം പിന്തുടർന്നാണ് ഇന്ത്യ വിജയിച്ചത്.

എന്നാൽ മത്സരത്തിലെ പരാജയത്തിന് പിന്നിലെ മറ്റ് ചില കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ പേസർ ഷുഐബ് അക്തർ. തൻെറ യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് വെളിപ്പെടുത്തൽ. കാലിന് പരിക്ക് കാരണം അന്ന് തനിക്ക് നന്നായി പന്തെറിയാനായില്ലെന്ന് അക്തർ പറഞ്ഞു. വഖാർ യൂനീസിൻെറ മോശം ക്യാപ്റ്റൻസി തീരുമാനങ്ങളും വിനയായെന്ന് അദ്ദേഹം വ്യക്തമാക്കി.

Read More: കശ്മീർ വിഷയത്തിൽ അഫ്രീദിയുടെ ട്വീറ്റ്; ഗംഭീറിൻെറ മറുപടി ഇങ്ങനെ!

"2003 ലോകകപ്പിൽ ഇന്ത്യയോട് പരാജയപ്പെട്ടത് എൻെറ കരിയറിൽ ഏറ്റവും നിരാശപ്പെടുത്തിയ കാര്യമായിരുന്നു. മികച്ച ബോളിങ് ലൈനപ്പുണ്ടായിട്ടും 274 റൺസ് പ്രതിരോധിച്ച് വിജയിക്കാൻ ഞങ്ങൾക്കായില്ല," അക്തർ പറഞ്ഞു. കാലിന് പരിക്ക് കാരണം മത്സരത്തിന് മുമ്പത്തെ ദിവസം അഞ്ച് ഇഞ്ചക്ഷൻ തനിക്ക് എടുക്കേണ്ടി വന്നിരുന്നുവെന്ന് അക്തർ വെളിപ്പെടുത്തി.

ഇത് കാരണം മരവിച്ച ഇടംകാലുമായാണ് മത്സരത്തിൽ കളിച്ചത്. എങ്ങനെ പന്തെറിയണമെന്ന് പോലും ചില സമയത്ത് ചിന്തിക്കാൻ സാധിച്ചില്ല. ഇടംകാൽ അനങ്ങുന്നുണ്ടോയെന്ന് പോലും തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. സച്ചിൻ ടെണ്ടുൽക്കറിൻെറ തകർപ്പൻ സിക്സർ പിറന്നത് വേദന കടിച്ചമർത്തി ചെയ്ത ഒരു പന്തിലാണെന്നും അക്തർ പറഞ്ഞു.

ഇന്ത്യയോട് ജയിക്കണമെങ്കിൽ 30-40 റൺസ് കൂടുതൽ എടുക്കണമായിരുന്നെന്ന് താൻ പറഞ്ഞിരുന്നു. 273 മികച്ച സ്കോറാണെന്നും ഇന്ത്യയെ പുറത്താക്കാനാവുമെന്നും മറ്റ് താരങ്ങൾ പറഞ്ഞു. എന്നാൽ മികച്ച ബാറ്റിങ് പിച്ചിൽ ഇന്ത്യ നന്നായി ബാറ്റ് ചെയ്യുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അക്തർ പറഞ്ഞു.

Read More: ഇനിയും അവസരം നൽകരുത്, യുവതാരം ഇന്ത്യൻ ടീമിൽ വേണ്ടെന്ന് ട്വിറ്ററിൽ ആരാധക‍ർ

വഖാർ യൂനിസിൻെറ ക്യാപ്റ്റൻസിയും പരാജയമായിരുന്നുവെന്നും അക്തർ തുറന്നടിച്ചു. കാലിൻെറ ബുദ്ധിമുട്ട് കാരണം തുടക്കത്തിൽ പന്തെറിയിക്കരുതെന്ന് വഖാറിനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ അത് ക്യാപ്റ്റൻ കേട്ടതേയില്ല. നല്ല രീതിയിൽ പന്തെറിയാൻ സാധിച്ചില്ല. ഒടുവിൽ അവസാനഘട്ടത്തിൽ നന്നായി പന്തെറിഞ്ഞ് സച്ചിനെ പുറത്താക്കാൻ സാധിച്ചുവെന്നും അക്തർ കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്