മെൽബൺ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ പരാജയത്തോടെ ഓസീസ് ടീമുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പുകയുകയാണ്. ടീം ക്യാപ്റ്റൻ ടിം പെയ്ൻ സ്ഥാനമൊഴിയുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പെയ്നിന് പകരം പാറ്റ് കമ്മിൻസ് നായകസ്ഥാനത്തേക്ക് വരുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെ മുഴുവൻ തള്ളി കമ്മിൻസ് തന്നെ രംഗത്തെത്തി. ഇതെല്ലാം വെറും ഊഹോപോഹങ്ങൾ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ടിം പെയ്ൻ ഇനിയും ഒരുപാട് സമയം ടീമിനെ നയിക്കുവാൻ പ്രാപ്തനാണെന്നും കമ്മിൻസ് പ്രതികരിച്ചു. ടീം ക്യാപ്റ്റനെ മാറ്റുമെന്ന പ്രചരണങ്ങൾ തള്ളിക്കളയണമെന്നും താരം അഭ്യർഥിച്ചു.
മൂന്നാം ടെസ്റ്റിൽ 137 റൺസിനാണ് ഓസ്ട്രേലിയ ഇന്ത്യയോട് പരാജയപ്പെട്ടത്. നിലവിൽ ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയ 1-2ന് പിന്നിലാണ്.
മൂന്നാം ടെസ്റ്റിൽ 137 റൺസിനാണ് ഓസ്ട്രേലിയ ഇന്ത്യയോട് പരാജയപ്പെട്ടത്. നിലവിൽ ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയ 1-2ന് പിന്നിലാണ്.