ആപ്പ്ജില്ല

ഇംഗ്ലണ്ട് ക്രിക്കറ്റ‍ർ അലക‍്‍സ് ഹെയ‍്‍ൽസിന് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം; വ്യാജവാർത്ത പരത്തരുതെന്ന് താരം!

ഇംഗ്ലണ്ട് താരം അലക്സ് ഹെയ്ൽസിന് കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരണം. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പിഎസ്എൽ നിർത്തി വെക്കുന്നതിന് മുമ്പ് താരം നാട്ടിലേക്ക് മടങ്ങിയിരുന്നു.

Samayam Malayalam 17 Mar 2020, 5:21 pm

ഹൈലൈറ്റ്:

  • അലക്സ് ഹെയ്ൽസിന് കൊവിഡ് ഇല്ലെന്ന് ഉറപ്പായി
  • താരത്തിൻെറ കൊറോണ ഫലം നെഗറ്റീവ്
  • പിഎസ്എൽ ഉപേക്ഷിച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Hales
ഇംഗ്ലീഷ് ക്രിക്കറ്റർ അലക്സ് ഹെയ്ൽസ് പിഎസ്എൽ മത്സരത്തിൽ ബാറ്റ് ചെയ്യുന്നു
ഇംഗ്ലീഷ് ക്രിക്കറ്റർ അലക്സ് ഹെയ‍്‍ൽസിന് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം. താരത്തിന് കൊവിഡ് 19 ബാധിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി മുൻ പാകിസ്ഥാൻ താരം റമീസ് രാജ പറഞ്ഞിരുന്നു. മാർച്ച് 18ന് അവസാനിക്കേണ്ട പാകിസ്ഥാൻ സൂപ്പർ ലീഗ് നിർത്തി വെക്കുന്നതായി ഇന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു.
ഒരു വിദേശതാരത്തിന് കൊവിഡ് ലക്ഷണങ്ങൾ ഉള്ളതിനാലാണ് ലീഗ് നിർത്തി വെച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ താരം അലക്സ് ഹെയ്ൽസ് ആണെന്ന് റമീസ് രാജ വെളിപ്പെടുത്തി. നാട്ടിലേക്ക് മടങ്ങിയ ഹെയ്ൽസ് ഐസൊലേഷനിൽ കഴിയുകയാണ്. എന്നാൽ താരത്തിൻെറ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവാണ്.

Also Read: വിരാട് കോലിക്ക് പോലും തക‍ർക്കാൻ സാധിക്കാത്ത സച്ചിൻെറ 5 റെക്കോ‍ർഡുകൾ ഇവയാണ്!!

ലീഗിൽ കറാച്ചി കിങ്സിന് വേണ്ടിയാണ് ഹെയ്ൽസ് കളിച്ചിരുന്നത്. ഇംഗ്ലീഷ് താരങ്ങൾ മടങ്ങുന്നതിനൊപ്പം താരവും നാട്ടിലേക്ക് മടങ്ങിയിരുന്നു. തനിക്ക് കൊവിഡ് ഇല്ലെന്നും അനാവശ്യമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർഥിച്ചു.


Also Read: ഐപിഎൽ 2020 നടക്കാതിരുന്നാൽ എന്ത് സംഭവിക്കും ? നഷ്ടം ചില്ലറയല്ല, കോടികൾ വെള്ളത്തിലാവും, കണക്കുകൾ ഇങ്ങനെ!!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്