ആപ്പ്ജില്ല

​പൂജാരയെ ഗ്രേഡ് എയിൽ തന്നെ നില നിർത്തണമെന്ന് ശാസ്ത്രി

ഇന്ത്യൻ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്

TNN 1 Dec 2017, 5:40 pm
ന്യൂഡൽഹി: ബിസിസിഎെയുമായുള്ള ക്രിക്കറ്റ് താരങ്ങളുടെ കരാറിൽ ചേതേശ്വർ പൂജാരയെ ഗ്രേഡ് എയിൽ തന്നെ നില നിർത്തണമെന്ന് ഇന്ത്യൻ ടീമിൻെറ പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യൻ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.
Samayam Malayalam pujara should be in the grade a says ravi shastri
​പൂജാരയെ ഗ്രേഡ് എയിൽ തന്നെ നില നിർത്തണമെന്ന് ശാസ്ത്രി


വിരാട് കോഹ്‍ലി, എംഎസ് ധോണി, ആ‍ർ.അശ്വിൻ, അജിങ്ക്യ രഹാനെ, മുരളി വിജയ് എന്നിവ‍ർക്കൊപ്പം നിലവിൽ ഗ്രേഡ് എ താരമാണ് പുജാര. പുതിയ കരാറിലും താരത്തെ അതിൽ തന്നെ നില നി‍ർത്തണമെന്ന് രവി ശാസ്ത്രി ആവശ്യപ്പെട്ടു.

ബിസിസിഎെയും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സും ചേ‍ർന്നാണ് പുതിയ കരാ‍റിന് അംഗീകാരം നൽകുക. ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‍ലിയും രവി ശാസ്ത്രിയും ചേ‍‍ർന്ന് ബിസിസിഎെ അധികൃതരുമായി നേരത്തെ ച‍ർച്ച നടത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്